SignIn
Kerala Kaumudi Online
Thursday, 06 August 2026 5.18 PM IST

കെഎസ്‌ആർടിസി 'എക്‌സിക്യൂട്ടീവ്  ക്ളാസ്' സർവീസ് ഈ മാസം 13 മുതൽ; വാട്‌സാപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ 9447071021

ksrtc-premium-bus
കെഎസ്ആർടിസി പ്രീമിയം ബസ്

തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ ആഡംബര ബസുകൾ സർവീസ് തുടങ്ങുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വാങ്ങിയ അത്യാധുനിക വോൾവോ ബസുകളാണ് ഈ മാസം 13 മുതൽ നിരത്തിലിറങ്ങുന്നത്. വലിയ മാറ്റങ്ങളോടെയാണ് ബസുകൾ സർവീസ് ആരംഭിക്കുന്നത്.

മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നൽകിയ 'ബിസിനസ് ക്ളാസ്' എന്ന പേരുമാറ്റി നിലവിലെ ഗതാഗത മന്ത്രി സി പി ജോൺ നിർദേശിച്ച 'എക്‌സിക്യൂട്ടീവ് ക്ളാസ്' എന്ന പേരിലായിരിക്കും ബസുകൾ അറിയപ്പെടുക. ബസിന്റെ നിറത്തിലും മാറ്റം വരുത്താൻ നിർദേശമുണ്ട്. ഇതിന് രണ്ടിനും മാത്രമായി ഏകദേശം ഒരു ലക്ഷത്തോളം രൂപ അധികച്ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.

തിരുവനന്തപുരം - എറണാകുളം, ആലപ്പുഴ- ബംഗളൂരു റൂട്ടിലാണ് സർവീസ് നടത്തുന്നത്. എമിറേറ്റ്‌സ് വിമാനങ്ങളിലെ ബിസിനസ് ക്ളാസിന് സമാനമായ പ്രീമിയം സൗകര്യങ്ങളാണ് എക്‌സിക്യൂട്ടീവ് ക്ളാസ് ബസുകളിൽ ഒരുക്കിയിരിക്കുന്നത്. പാൻട്രി, ശുചിമുറി, ഓരോ യാത്രക്കാരനും വ്യക്തിഗത ടിവി, വൈഫൈ, മൊബൈൽ ചാർജിംഗ് സംവിധാനങ്ങൾ ലഭ്യമാകും.

മുൻപ് രണ്ട് ബസുകളിലും എയർ ഹോസ്റ്റസ് മാതൃകയിൽ 'ബസ് ഹോസ്റ്റസ്' സേവനം ലഭ്യമാക്കുമെന്നാണ് അറിയിച്ചിരുന്നതെെങ്കിലും പുതിയ തീരുമാനം പ്രകാരം തിരുവനന്തപുരം - എറണാകുളം റൂട്ടിലോടുന്ന ബസിൽ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ.

വാട്‌സാപ്പിലൂടെ ടിക്കറ്റ് ബുക്കിംഗ്

ഇനിമുതൽ വാട്‌സാപ്പ് വഴി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാം. മലയാളം, ഇംഗ്ളീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ സേവനം ലഭ്യമാകും. 9447071021 എന്ന നമ്പറിലാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നത്.

English Summary

KSRTC is launching its luxury Volvo "Executive Class" bus service from October 13. These premium buses, acquired during the previous government, will ply on Thiruvananthapuram-Ernakulam and Alappuzha-Bengaluru routes. Renamed by the current Transport Minister, they offer individual TVs, Wi-Fi, pantry, and restroom facilities. WhatsApp ticket booking is also introduced for passengers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC PREMIUM BUS, KSRTC, KSRTC BUSINESS BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA