തിരുവനന്തപുരം: ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസ് ഏർപ്പെടുത്തുന്നു. കെ സി വേണുഗോപാല്‍ എം പിയുടെ നിര്‍ദ്ദേശമനുസരിച്ച് 150 സര്‍വീസ് നടത്താനാണ് ഗതാഗത മന്ത്രി ബി എസ് ബൈരതി സുരേഷ് ഉത്തരവിട്ടിരിക്കുന്നത്.
ബംഗളൂരുവിൽ നിന്ന് 60 ബസുകളാണ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ട്രെയിനില്‍ ടിക്കറ്റ് കിട്ടാത്ത സാഹചര്യവും സ്വകാര്യബസുകളുടെ അമിത ടിക്കറ്റ് നിരക്കും കേരളത്തിലേയ്ക്കുള്ള യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാൽ ബസ് സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെടുകയായിരുന്നു.
കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കാസര്‍കോട് എന്നീ ജില്ലകളിലേക്കാണ് ബസ് സര്‍വീസ് നടത്തുക. ഈ മാസം 21 മുതല്‍ 25 വരെയാണ് കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കേരളത്തിൽ നിന്ന് കര്‍ണാടകയിലേയ്ക്കുള്ള മടക്ക സര്‍വീസുകള്‍ 27 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
Considering the Onam holiday rush, Karnataka will increase bus services to Kerala from 60 to 150. Services will operate from Bengaluru to nine Kerala districts, including Thiruvananthapuram, Ernakulam and Kozhikode, from August 21–25. Return services to Karnataka are scheduled for August 27–30, aiming to help passengers facing limited train availability and high private-bus fares.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |