SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.03 AM IST

സംരംഭങ്ങൾക്ക് തുണയായി കുടുംബശ്രീ 'പുനര്‍ജ്ജ്വാല'

kudumbasree

തിരുവനന്തപുരം: കുടുംബശ്രീയുടെ സൂക്ഷ്മസംരംഭങ്ങളുടെ 'പുനർജ്ജ്വാല' സംസ്ഥാനതല ക്യാമ്പയിന് തുടക്കമായി. പ്രവർത്തനക്ഷമത കുറഞ്ഞതും പരിമിതമായ വരുമാനം മാത്രം ലഭ്യമാകുന്നതുമായ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുകയും വളർച്ചാ സാദ്ധ്യതയുള്ള സംരംഭങ്ങളെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുകയും ചെയ്യുന്ന സമഗ്ര ഇടപെടലാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ക്യാമ്പയിന്റെ മന്നോടിയായി കുടുംബശ്രീയുടെ കീഴിലുളള ആയിരത്തിലേറെ വരുന്ന മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ്മാർ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഓരോ സംരംഭവും സന്ദർശിച്ച് നിലവിലെ അവസ്ഥയും പ്രശ്നങ്ങളും മനസിലാക്കും.

വരുമാനം, വിപണന രീതികൾ, സാമ്പത്തിക സുസ്ഥിരത, തൊഴിൽ സൃഷ്ടി, വളർച്ചാസാധ്യത, സംരംഭകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ സംരംഭങ്ങളെ വിവിധ വിഭാഗങ്ങളായി തരംതിരിക്കും. പിന്നീട് ആവശ്യാനുസരണം സാമ്പത്തിക സഹായം, സാങ്കേതിക പിന്തുണ, ബ്രാൻഡിങ്ങ്, പാക്കേജിങ്ങ്, വിപണനന സഹായം, പ്രൊഫഷണൽ സേവനങ്ങൾ എന്നിവ ലഭ്യമാക്കും. ഒപ്പം ഉൽപാദനത്തിലും വരുമാനത്തിലും കൂടുതൽ വളർച്ച കൈവരിക്കാൻ സാദ്ധ്യതയുള്ള സംരംഭങ്ങളെ സ്‌കെയിൽ അപ് ചെയ്യും. മൂല്യവർധിത ഉൽപന്ന നിർമാണത്തിനും പ്രോത്സാഹനം നൽകും. ഇതിനാവശ്യമായ സാമ്പത്തിക പിന്തുണയും ലഭ്യമാക്കും.പ്രതിസന്ധി നേരിടുന്ന സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം,ബ്രാൻഡിങ്ങ്, പാക്കേജിങ്,വിപണന പിന്തുണ,സാങ്കേതിക ഉപദേശം,തൊഴിൽ വൈദഗ്ധ്യ പരിശീലനങ്ങൾ എന്നിവയും ലഭ്യമാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUDUMBASHREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA