SignIn
Kerala Kaumudi Online
Friday, 07 August 2026 11.23 AM IST

കുതിരാൻ തുരങ്കത്തിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ, കനത്ത മഴ തുടരുന്നതിൽ ആശങ്ക

READ ENGLISH VERSION
kuthiran
കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗം (screengrab)

തൃശൂർ: കനത്ത ആശങ്കപരത്തി കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ. തുരങ്കത്തിന്റെ പ്രവേശന ഭാഗത്ത് രണ്ടിടങ്ങളിലായാണ് മണ്ണിടിച്ചിൽ എന്നാണ് റിപ്പോർട്ട്. നേരിയ തോതിലാണ് ഇപ്പോഴത്തെ മണ്ണിടിച്ചിലെങ്കിലും പ്രദേശത്ത് കനത്ത മഴ തുടരുന്നത് ആശങ്ക കൂട്ടിയിട്ടുണ്ട്. മണ്ണിടിഞ്ഞ ഭാഗത്ത് മരക്കൂട്ടങ്ങൾ ഉൾപ്പെടെയുണ്ട്. വിവരം അറിഞ്ഞയുടൻ ഹൈവേ കൺട്രോൾ റൂമിലെ പട്രോളിംഗ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മുൻ മന്ത്രിയും സ്ഥലം എം എൽഎയുമായ കെ രാജനും ജില്ലാ കളക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്.

മണ്ണിടിഞ്ഞ സ്ഥലത്തിന് മുകളിൽ പീച്ചി വനമേഖലയാണ്. ഫോറസ്റ്റ് ഉദ്യാേഗസ്ഥരുടെ സഹായത്തോടെ വിദഗ്ദ്ധരുൾപ്പെടെ അവിടെയെത്തി നീർച്ചാലുകളും വെള്ളക്കെട്ടുകളും ഉണ്ടോ എന്ന് പരിശോധിക്കും. ദേശീയ പാതാ വിദഗ്ദ്ധരുൾപ്പെടെ സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തുമെന്നാണ് റിപ്പോർട്ട്. മണ്ണിടിച്ചിലും കനത്തമഴയും തുടരുന്ന സാഹചര്യത്തിൽ തുരങ്കം അടയ്ക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്.

പാലക്കാട്- തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാൻ തുരങ്കം. നിത്യവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇത് അടച്ചിടേണ്ടിവന്നാൽ ജനജീവിതത്തെ സാരമായി ബാധിക്കും.

English Summary

A minor landslide has been reported at two locations near the entrance of the Kuthiran Tunnel, raising safety concerns. Although the landslides are currently small, continuous heavy rainfall in the area has heightened fears of further soil erosion. The debris includes fallen trees and loose earth near the affected sections.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUTHIRAN TUNNEL, KUTHIRAN LANDSLIDE, KERALA HEAVY RAIN, KUTHIRAN MANGLISH, KERALA RAIN ALERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA