SignIn
Kerala Kaumudi Online
Friday, 11 September 2026 9.28 PM IST

പവർകട്ട് ഒഴിവാക്കാനെങ്കിലും ഒരിത്തിരി മഴ ചാറുമോ?​ നാല് ജില്ലകളിൽ വരുംമണിക്കൂറുകളിൽ മഴപെയ്യുമെന്ന് മുന്നറിയിപ്പ്

READ ENGLISH VERSION
rain
കൊച്ചിയിൽ എംജി റോഡിൽ പെയ്‌ത മഴ ഫയൽചിത്രം ഫോട്ടോ: ജോഷ്വാൻ മനു

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളിൽ രാത്രി നേരിയ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്ന് എല്ലാ ജില്ലകളിലും നേരിയ മഴ പെയ്യുമെന്നാണ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത്.

അതേസമയം വടക്കുപടിഞ്ഞാറൻ–മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ന്യൂനമർദ്ദം തുടരുന്നതിനാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത്‌ കൂടുതൽ ശക്തി പ്രാപിച്ച് വടക്കൻ തീര ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ട്.


മദ്ധ്യകിഴക്കൻ അറബിക്കടലിൽ, കൊങ്കൺ തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ 2026 സെപ്‌തംബർ 11 മുതൽ 15 വരെ നേരിയതോ മിതമായതോ ആയ തരത്തിൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

English Summary

The Central Weather Department has warned of light rain in isolated areas of Alappuzha, Kottayam, Idukki, and Malappuram during the next three hours. Earlier, a forecast had indicated the possibility of light rain across all districts of Kerala today.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POWERCUT, RAIN UPDATE, FOUR DISTRICTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA