
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണന കാര്യത്തിൽ യു.ഡി.എഫ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് മന്ത്രി എം. ലിജു. ഇക്കാര്യത്തിൽ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ല. മദ്യം ഏതായാലും അതിന്റെ വില്പന എക്സൈസ് വകുപ്പ് അറിഞ്ഞിരിക്കണം. എന്നാൽ ബഡ്ജറ്റിലെ നിർദ്ദേശം എക്സൈസ് മന്ത്രി അറിയണമെന്നില്ല. ബക്കാഡിയുടെ വീര്യം കുറഞ്ഞ മദ്യം ഇറക്കാൻ ആദ്യം അവസരമൊരുക്കിയത് എൽ.ഡി.എഫ് സർക്കാരാണ്. ഈ വിഷയത്തിൽ വി.എം. സുധീരൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ലിജു വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |