
തിരുവനന്തപുരം: ലയൺസ് പ്രസ്ഥാനത്തിന്റെ സേവനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. ഐ.എം.എ ഹാളിൽ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ 2026 -27 ഡോക്ടേഴ്സ് സർവീസ് എക്സലൻസ് അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃശൂർ മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ച കാലം മുതൽ ലയൺസ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുണ്ടെന്നും ലയൺസ് ക്ലബിന്റെ പിന്തുണയോടെയാണ് കേരളത്തിലെ ആദ്യ ഫെയർ പ്രൈസ് മെഡിക്കൽ സ്റ്റോർ ആരംഭിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കാൻസർ ചികിത്സാ സഹായം,കൃത്രിമ അവയവ വിതരണം,മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി ആരോഗ്യരംഗത്ത് ലയൺസ് നടത്തുന്ന ഇടപെടലുകൾ പ്രശംസനീയമാണ്. ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കുന്നതിനും ചികിത്സയ്ക്കുമായി ചെലവഴിക്കുന്നതിലുപരി രോഗങ്ങൾ ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത് കുന്നുമ്മൽ കൂട്ടിച്ചേർത്തു.
പങ്കജ കസ്‌തൂരി സി.ഇ.ഒ. ഡോ.ജെ.ഹരീന്ദ്രൻ നായർ,ഡോ.കെ.പി.അയ്യപ്പൻ,പത്തനംതിട്ട ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത് പ്രോഗ്രാം നോഡൽ ഓഫീസർ ഡോ.ടി.സാഗർ എന്നിവർക്ക് മോഹനൻ കുന്നുമ്മൽ അവാർഡ് നൽകി ആദരിച്ചു. ലയൺസ് പ്രസ്ഥാനത്തിനും സമൂഹത്തിനും മാതൃകപരമായ സേവനം അനുഷ്ഠിച്ചതിനായിരുന്നു അവാർഡ്. ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ്. ലയൺ എൻജിനിയർ വി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി. രാധകൃഷ്ണൻ നായർ,ലയൺ എൻജിനിയർ ഡി.സി.എസ് ആർ.രാധകൃഷ്ണൻ,ലയൺ ഡി.സി.എ ജയകുമാർ നായർ,ലയൺ പി.എം.ജെ.എഫ് ടി.ബിജുകുമാർ,ലയൺ പി.എം.ജെ.എഫ് ആർ.വി.ബിജു,ലയൺ മുൻ ഗവർണർ ഡോ.എ.കെ.അബ്ബാസ്, ലയൺ എൻജിനീയർ ജി.മധുസൂദനൻ നായർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |