
തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുപ്പും സമ്മർ ബമ്പറിന്റെ പ്രകാശനവും ഇന്നുച്ചയ്ക്ക് ഒന്നരയ്ക്ക് ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. എം.എൽ.എമാരായ ആന്റണി രാജു, വി.കെ.പ്രശാന്ത് എന്നിവർ പങ്കെടുക്കും.
10 സീരീസുകളിലായി 50 ലക്ഷം ക്രിസ്മസ്- പുതുവത്സര ബമ്പർ ടിക്കറ്റുകളാണ് വിപണിയിലിറക്കിയത്. ഇതിൽ കഴിഞ്ഞ ദിവസംവരെ 45 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റു. ഇന്ന് ഉച്ചവരെ സമയമുള്ളതിനാൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. 20 കോടിയാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം.
ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി വിറ്റ ഏജന്റിന് 20 കോടിയുടെ 10 ശതമാനമായ രണ്ടു കോടി രൂപ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |