SignIn
Kerala Kaumudi Online
Thursday, 24 September 2026 1.15 PM IST

എം.ഇ. ദേവകി അന്തർജനം നിര്യാതയായി

devaki

കുഞ്ഞിമംഗലം: കണ്ണൂർ മെട്രോ ദിനപത്രം മാനേജിംഗ് ഡയറക്ടറും കെ.പി.സി.സി സെക്രട്ടറിയുമായ എം.പി മുരളിയുടെ മാതാവ് കുഞ്ഞിമംഗലം മഞ്ചക്കൽ ഇല്ലത്തെ എം.ഇ. ദേവകി അന്തർജനം (101) നിര്യാതയായി. ബ്രാഹ്മണ സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ പ്രതികരിച്ചതിന് ഭ്രഷ്ട് കൽപ്പിക്കപ്പെട്ട സ്വാതന്ത്ര്യസമര സേനാനി എം.പി. പരമേശ്വരൻ നമ്പൂതിരിയുടെ ഭാര്യയാണ്.
കോഴിക്കോട് ജില്ലയിലെ എലത്തൂർ തലക്കുളത്തൂർ പൈങ്ങാട്ടില്ലത്ത് 1920ലാണ് ജനനം.

പരമേശ്വരൻ നമ്പൂതിരിയുടെ രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണയുമായി അന്തർജനം ഉണ്ടായിരുന്നു.

മറ്റുമക്കൾ: എം.ഇ. രാജരമണി (കോഴിക്കോട്), എം.പി. നാരായണശർമ (റിട്ട.അക്കൗണ്ടന്റ് ഓഫീസർ, ഏജീസ് ഓഫീസ് കോഴിക്കോട്), എം.പി.മോഹൻകുമാർ (പ്ലാന്റർ, ചിറ്റാരിപ്പറമ്പ്), എം.പി. തങ്കം (ബംഗളൂരു), പരേതയായ എം.ഇ. ലീലാവതി (ആലുവ), എം.പി.രാധാകൃഷ്ണൻ (യോഗക്ഷേമസഭാ ജില്ലാ സെക്രട്ടറി), എം.പി. തിലകൻ (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ), എം.പി. ലതിക (ആലുവ).
മരുമക്കൾ: കെ.നാരായണൻ നമ്പൂതിരി (റിട്ട. ജില്ലാ ജഡ്ജി, കോഴിക്കോട്), നന്ദിനി ശർമ (ഇരിങ്ങാലക്കുട), നീലകണ്ഠൻ നമ്പൂതിരി (നന്മണ), ശ്രീകുമാരൻ ഭട്ടതിരി (പൂക്കാട്ടുപടി, ആലുവ), കെ. രമാഭായ് (റിട്ട. പ്രിൻസിപ്പൽ പുഴാതി എച്ച്.എസ്.എസ്), പി. സാവിത്രി (മാനേജർ, കേരള ബാങ്ക് മെയിൻ ബ്രാഞ്ച് കണ്ണൂർ), രമ (അദ്ധ്യാപിക, ഗോപാൽ യു.പി സ്‌കൂൾ കുഞ്ഞിമംഗലം), പി. രാജൻ (റിട്ട. ഇൻഡസ്ട്രീസ് ഓഫീസർ, ആലുവ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA