
കോഴിക്കോട്: അന്തരിച്ച ചലച്ചിത്ര താരം സലിംകുമാറിന് സ്മാരകം പണിയാൻ ബഡ്ജറ്റിൽ ഒരു കോടി രൂപ അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി പരേതനായ നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ. പൊതുഖജനാവിലെ പണം ഉപയോഗിച്ചല്ല സ്മാരകം പണിയേണ്ടത്. എറണാകുളം ഡി.സി.സിയോ കെ.പി.സി.സിയോ ഒരു സംഘടന രൂപീകരിച്ച് ആർട്ടിസ്റ്റുകളെ ചേർത്താണ് സ്മാരകം പണിയേണ്ടത്. അതിന് ഒരു കോടിയല്ല, പത്ത് കോടി വരെ പിരിച്ചെടുക്കാൻ സാധിക്കും. സലിംകുമാറിനെ ഓർക്കേണ്ടത് സ്മാരകം പണിതുകൊണ്ടല്ല. ഈ സ്മാരക പ്രഖ്യാപനത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും നിസാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |