SignIn
Kerala Kaumudi Online
Monday, 10 August 2026 11.43 AM IST

ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

READ ENGLISH VERSION

death
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീ‌ടികയിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് (34) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. പുതിയതായി നിർമ്മിക്കുന്ന വീട്ടിലേയ്ക്ക് മാർബിൾ ഇറക്കുന്നതിനിടെ ഇരുവരുടെയും ദേഹത്തേയ്ക്ക് മാർബിൽ പാളികൾ വീഴുകയായിരുന്നു. അപകടത്തിൽ മരിച്ച ഷിബിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.

English Summary

A 42-year-old worker, Shibi, a native of Vakayad, died tragically after marble slabs fell on him while they were being unloaded from a lorry at Kattilapeedika, Vengalam, in Koyilandy, Kozhikode.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARBLE ACCIDENT, DEATH, KOZHIKKODE NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA