SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.04 AM IST

മാസപ്പടി​ക്കേസി​ൽ ഹൈക്കോടതി​ മാദ്ധ്യമമല്ല കോടതി

കൊച്ചി: മാപ്പടിക്കേസിൽ സുപ്രീംകോടതിയുടെ പിന്തുണയും തങ്ങൾക്ക് കിട്ടിയെന്ന് കെ.എം. ഷാജഹാന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ, എന്നാര് പറഞ്ഞുവെന്ന് ഹൈക്കോടതി ചോദിച്ചു. ഒരു നിയമവാർത്ത മാദ്ധ്യമം റിപ്പോർട്ട് ചെയ്തുവെന്നായിരുന്നു വിശദീകരണം. ഈ മാദ്ധ്യമമല്ല സുപ്രീംകോടതിയെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ചില മാദ്ധ്യമങ്ങളും ചില ആളുകളും പിന്തുണച്ചേക്കും. അതൊന്നും കോടതിയെ ബാധിക്കില്ലെന്നും മാദ്ധ്യമ വിചാരണയിൽ ആകുലതയില്ലെന്നും കോടതി വ്യക്തമാക്കി.

സമൂഹത്തിനെതിരായ കുറ്റകൃത്യമാണ് നടന്നതെന്നും അത് നിയമപരമായി ചോദ്യം ചെയ്യാൻ ഏതു പൗരനും അവകാശമുണ്ടെന്നും ഷാജഹാന്റെ അഭിഭാഷകൻ വാദിച്ചു. വിജിലൻസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ കള്ളപ്പണ നിരോധന നിയമപ്രകാരം പിണറായി അടക്കമുള്ളവർക്കെതിരെ ഇ.ഡി കേസെടുത്ത കാര്യം കേന്ദ്ര സർക്കാരും കോടതിയെ അറിയിച്ചു. തുടർന്നാണ് കക്ഷികൾ ഉന്നയിച്ച നിയമപ്രശ്നങ്ങളിൽ വിശദ വാദം കേൾക്കാൻ തീരുമാനിച്ചത്. കേസിൽ വിജിലൻസ് പ്രതി ചേർത്ത കോഴിക്കോട് സ്വദേശികളായ പി. നിഖിൽ, കെ. വാരിസ്, ഷൈജൽ, എം. നന്ദുലാൽ എന്നിവരും അപ്പീൽ നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MASAPPADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA