SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.21 AM IST

മാതാ അമൃതാനന്ദമയിക്ക് എ.പി.ജെ. അബ്ദുൾ കലാം ഫൗണ്ടേഷൻ പുരസ്കാരം

mata-amritanandamayi

കൊച്ചി: രാമേശ്വരത്തെ എ.പി.ജെ അബ്ദുൾ കലാം ഇന്റർനാഷണൽ ഫൗണ്ടേഷന്റെ 'ജനനി- 2026" വനിതാ ശാക്തീകരണ പരിപാടിയുടെ ഭാഗമായ പുരസ്കാരം മാതാ അമൃതാനന്ദമയിക്ക് നാളെ വള്ളിക്കാവ് അമൃതപുരിയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സമർപ്പിക്കും. 24ന് വൈകിട്ട് 4ന് എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ ജനനി -2026 പരി​പാടി​ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മല്ലിക സുകുമാരൻ, ഉമ തോമസ് എം.എൽ.എ, ശ്വേത മേനോൻ, അഞ്ജു ബോബി ജോർജ്, ലെന, ഡോ. ടെസി തോമസ് തുടങ്ങിയവർ പങ്കെടുക്കും. എ.പി.ജെ അബ്ദുൾ കലാമിന്റെ കുടുംബാംഗങ്ങളും എത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MATA AMRITANANDAMAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA