
തിരുവനന്തപുരം: കേരളത്തിൽ ക്യാമ്പസുകൾ തുടങ്ങാൻ വിദേശത്തെ പ്രശസ്തമായ മെഡിക്കൽ, ടെക്നോളജി സർവകലാശാലകൾ. നോർക്കയുടെ കണക്കുപ്രകാരം,55 രാജ്യങ്ങളിൽ മലയാളികൾ മെഡിക്കൽ പഠനം നടത്തുന്നു.ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്സും ഡേറ്റാ സയൻസുമടക്കം അത്യാധുനിക കോഴ്സുകളാണ് വിദേശത്തെ ടെക്നിക്കൽ യൂണിവേഴ്സിറ്റികളിലുള്ളത്.
നഷ്ടം കാരണം വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന കേരളത്തിലെ സ്വാശ്രയ മെഡിക്കൽ, എൻജിനിയറിംഗ് കോളേജുകൾ വാങ്ങിയാൽ വിദേശ സർവകലാശാലകളുടെ ക്യാമ്പസ് തുറക്കാനാവും.മെഡിക്കൽ കോളേജുകൾക്ക് അനുമതി ലഭിക്കണമെങ്കിൽ രണ്ടു വർഷമായി പ്രവർത്തിക്കുന്ന ആശുപത്രികൾ വേണം.നിലവിലുള്ള കോളേജുകൾക്കൊപ്പം ആശുപത്രികളുമുള്ളതിനാൽ ഇത് പ്രശ്നമല്ല. വിദേശത്തും ക്യാമ്പസുകളുള്ളതിനാൽ നിശ്ചിത സെമസ്റ്റർ അവിടെയും പഠിക്കാം.നിരവധി കോളേജുകൾ വിദേശ സർവകലാശാലകളുമായി പങ്കാളിത്തത്തിന് ശ്രമം തുടങ്ങി.മെഡിക്കൽ,ടെക്നിക്കൽ മേഖലയിലെ വിദേശ സർവകലാശാലകൾക്ക് സ്വന്തം നിലയിൽ ഫീസ് നിശ്ചയിച്ച് പ്രവേശനം നടത്താനാവും.നിലവിൽ സ്വാശ്രയ മെഡിക്കൽ കോളേജുകളിലടക്കം മുഴുവൻ സീറ്റിലും മെരിറ്റടിസ്ഥാനത്തിൽ എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റാണ്.
വിദ്യാഭ്യാസ
ടൂറിസവും
മികച്ച കാലാവസ്ഥ,ക്രമസമാധാന പ്രശ്നങ്ങളില്ലാത്തത്,അന്താരാഷ്ട്ര ടൂറിസം കേന്ദ്രം എന്നിവ കേരളത്തിന് അനുകൂല ഘടകങ്ങൾ.വിദേശ വിദ്യാർത്ഥികളെയും ആകർഷിക്കാനാവും.
കേരള സർവകലാശാലയിലെ പഠന വകുപ്പുകളിലും കോളേജുകളിലും 41 രാജ്യങ്ങളിലെ 162 വിദേശ വിദ്യാർഥികളാണ് പഠിക്കുന്നത്.
വിദേശ, സ്വകാര്യ സർവകലാശാലകളോട് ചേർന്ന് ഷോപ്പിംഗ്,വിനോദ,ഭവന സമുച്ചയങ്ങളുണ്ടാവും. വൈദ്യുതി,വെള്ള നിരക്കിളവും നികുതിയിളവുകളും മൂലധനത്തിന് നിക്ഷേപ സബ്സിഡിയും നൽകണമെന്നാണ് കേന്ദ്ര ശുപാർശ.
ഓക്സ്‌ഫോർഡ്,മാഞ്ചസ്റ്റർ,സീഗൻ,എഡിൻബർഗ് സർവകലാശാലകളുമായി ഗ്രാഫീൻ വികസനം,ഡിജിറ്റൽ ടെക്നോളജി പാർക്ക് എന്നിവയിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് സഹകരണമുണ്ട്.
മലയാളികൾക്ക് ഓക്സ്‌ഫോർഡിൽ ഗവേഷണത്തിന് സ്കോളർഷിപ്പുണ്ട്. ഡിജിറ്റൽ യൂണി.യിൽ പി.ജിയെടുത്തവർക്ക് ഓക്സ്‌ഫോർഡിൽ പിഎച്ച്ഡിക്ക് ചേരാനാവും.
അമേരിക്കയിലെ ഒറിഗോൺ,ജർമനിയിലെ ഇർഫർട്ട് യൂണിവേഴ്സിറ്റികളുമായി ഗവേഷണത്തിലടക്കം സഹകരണത്തിന് കണ്ണൂർ യൂണിവേഴ്സിറ്റി ധാരണയിൽ.
''മെഡിക്കൽ പഠനത്തിന് സൗകര്യം കൂടുന്നത് ഗുണകരമാണ്. എന്നാൽ മെഡിക്കൽ കമ്മിഷന്റെയും കേന്ദ്രസർക്കാരിന്റെയും മാനദണ്ഡങ്ങളെല്ലാം പാലിക്കണം. ഗുണമേന്മയിൽ വിട്ടുവീഴ്ചയുണ്ടാവില്ല''
-ഡോ.മോഹനൻ കുന്നുമ്മേൽ
ദേശീയ മെഡിക്കൽ കമ്മിഷൻ
ഉപദേശകസമിതിയംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |