SignIn
Kerala Kaumudi Online
Sunday, 04 October 2026 3.35 AM IST

മരുന്നുവില കൊള്ളയ്ക്ക് തട, ഇടനിലക്കാർ തെറിക്കും, ടെൻഡർ ഉറപ്പിക്കൽ വില പേശലിലൂടെ

medicine-

സ​ർ​ക്കാ​ർ ആശുപത്രി​കളി​ൽ കുറഞ്ഞവി​ലയ്ക്ക് മരുന്ന് എത്തി​ക്കാൻ ക​ൺ​സോ​ർ​ഷ്യ​ം രൂപീകരി​ക്കും

ക​ൺ​സോ​ർ​ഷ്യ​ത്തി​ലെ​ ​കോ​ർ​പ്പറേ​ഷ​നു​ക​ളു​മാ​യി​ ​മ​രു​ന്ന് ​വി​ല​ ​സം​ബ​ന്ധി​ച്ച് ​വി​ല​ ​പേ​ശ​ൽ​ ​ന​ട​ത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലേക്കും വില കുറച്ച് ഗുണമേൻമയുള്ള മരുന്നുകൾ ലഭ്യമാക്കാൻ അഞ്ചു സംസ്ഥാനങ്ങളിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷനുകളുമായി ഒരു കോൺസോർഷ്യം രൂപീകരിക്കാൻ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. മരുന്നുവില കൊള്ള നടത്തുന്ന ഇടനിലക്കാരെ തുടച്ചുനീക്കാനാണ് ശ്രമം.

ന്യായവിലയിൽ മരുന്നുകൾ ലഭ്യമാക്കുന്ന തമിഴ്‌നാട്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഒഡീഷ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപ്പറേഷനുകളുമായാണ് സഹകരിക്കുക. ഈ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മരുന്നുനിർമ്മാണ കമ്പനികളുമായി കൺസോർഷ്യം വഴി നേരിട്ട് ഇടപാടുകൾ നടത്താനാകും.

മരുന്നുകൾ സമാന വിലയ്ക്ക് കേരളത്തിലും ലഭ്യമാവും. വൻതോതിലെ വില്പനയ്ക്ക് ഓർഡർ ലഭിക്കുമെന്നതിനാൽ വിലയിൽ ഗണ്യമായ കുറവ് വരുത്താൻ കമ്പനികൾ തയ്യാറാവും. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വൻതുകയ്ക്ക് ഇടനിലക്കാർ മുഖേന ഗുണനിലവാരം കുറഞ്ഞ മരുന്നുകളാണ് വാങ്ങിക്കൂട്ടിയിരുന്നത്. കോടികളുടെ അഴിമതി നടത്തിയെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിജിസൻസ് അന്വേഷണത്തിന് ആരോഗ്യമന്ത്രി കെ. മുരളീധരൻ തീരുമാനിച്ചിരുന്നു.

വിലപേശൽ നടത്തിയാവും മരുന്നുകൾ വാങ്ങുക. സംസ്ഥാനത്ത് കുറഞ്ഞവിലയ്ക്ക് മരുന്ന് വാങ്ങുന്ന തിരു. മെഡിക്കൽ കോളേജിലെ ഇൻഹൗസ് ഡ്രഗ് ബാങ്കിന് നൽകുന്നതിലും കുറഞ്ഞവിലയ്ക്ക് മരുന്ന് വാങ്ങാനാണ് ശ്രമം.

 ഇടനില വിളയാട്ടം ഉന്നതബന്ധം മൂലം

ഉന്നതരാഷ്ട്രീയബന്ധം മുതലെടുത്താണ് ഇടനിലക്കാർ ഔഷധരംഗത്ത് കൊള്ള നടത്തിയിരുന്നത്. ജീവൻരക്ഷാ മരുന്നുകൾ വേണ്ടവരായിരുന്നു, ഇരകൾ. കൊള്ള രോഗികളുടെ ജീവൻ വച്ചായിരുന്നു. മന്ത്രിമാരുടെ ഉറ്റബന്ധുക്കൾക്കെതിരെ പോലും ഇത് സംബന്ധിച്ച് ആരോപണം ഉയർന്നിരുന്നു.

 ന്യായവില ശ്രമം അട്ടിമറിച്ചു

മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷനുമായി ചേർന്ന് മികച്ച മരുന്ന് വിലക്കുറവിൽ ലഭ്യമാക്കാൻ 2012 അവസാനം ആരോഗ്യവകുപ്പ് ശ്രമിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മേധാവികളുമായും അന്നത്തെ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനും കെ.എം.എസ്.സി.എല്ലിന്റെ എം.ഡി ആയിരുന്ന ബിജു പ്രഭാകറും ചർച്ച നടത്തി. ബിജു പ്രഭാകറിനെ എം.ഡി സ്ഥാനത്തു നിന്ന് മാറ്റിയതോടെ ആ നീക്കം അട്ടിമറിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA