SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.18 AM IST

ശിവഗിരിയിൽ  പ്രവാസി സംഗമം: സ്വാഗത സംഘം രൂപീകരണ യോഗം

ശിവഗിരി:സെപ്തംബറിൽ ശിവഗിരിയിൽ നടക്കുന്ന പ്രവാസി സംഗമത്തിന്റെ നടത്തപ്പിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗവും,പ്രവാസികളുടെയും മറ്റ് ഗുരുദേവ ഭക്തരുടെയും കൂട്ടായ്മയും നാളെ രാവിലെ പത്തിന് കഴക്കൂട്ടം ഇൻഫോസിസിന്എതിർ വശത്തുള്ള ഫ്ളമിംഗോ ഇൻ ഹോട്ടലിന്റെ കോൺഫറൻസ് ഹാളിൽ ചേരും.ഈ യോഗത്തിലും സെപ്തംബർ 16,17 തീയതികളിൽ ചേരുന്ന പ്രവാസി സംഗമത്തിലുംലോക കേരള മലയാളി സംഗമ വേദിയിലെത്തുന്ന പ്രവാസികളെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സ്വാഗതം ചെയ്തു.

ഗുരുദേവ ദർശനം ജാതിമത ഭേദമന്യേ പ്രവാസികളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസി സംഗമം ശിവഗിരി മഠം സംഘടിപ്പിക്കുന്നത്. വിശേഷാൽ അവസരങ്ങളിൽ ശിവഗിരി സന്ദർശിക്കാനെത്തുന്ന ഭക്തർക്ക് സ്വന്തം നിലയിൽ താമസ സൗകര്യത്തിനായി അതിഥി മന്ദിരത്തിൽ മുറികൾ നിർമ്മിച്ചു സമർപ്പിക്കാവുന്നതാണ്. ഗുരുദേവന്റെ കൃതികളും ജീവചരിത്രവും ഭാരതീയ ഭാഷകളിലും വിദേശ ഭാഷകളിലും അച്ചടിച്ച് പ്രചരിപ്പിക്കേണ്ടതാണ്. ഈ സംരംഭങ്ങൾക്ക് പ്രവാസികളുടെ സഹായം ആവശ്യമാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRAVASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA