SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.59 AM IST

കപ്പൽ നഷ്‌ടപരിഹാരം : ഹൈക്കോടതിയിലെ നടപടി വിലക്കി

1

ന്യൂഡൽഹി: എം.എസ്.സി എൽസ 3 കപ്പൽ കേരള തീരത്ത് മുങ്ങിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള നഷ്‌ടപരിഹാരക്കേസുകൾ നവംബർ 13 വരെ ഹൈക്കോടതി പരിഗണിക്കരുതെന്ന് ജസ്റ്റിസ് കെ.വി.വിശ്വനാഥൻ,​ അരുൺ പല്ലി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.

ബാദ്ധ്യതയിൽ ഇളവു കിട്ടാൻ ലൈബീരിയൻ കപ്പൽ കമ്പനി സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി നിലപാടെടുത്തിരുന്നു. ഇതിനെതിരെ മംഗലത്ത് കാഷ്യൂസ്,​ സാൻസ് ക്യാഷൂ ഇറക്കുമതി കമ്പനികൾ സമർപ്പിച്ച ഹർജിയിലാണിത്. ഇവർ ഓർഡർ ചെയ്‌തിരുന്ന വൻ കശുഅണ്ടി ശേഖരം കപ്പലിനകത്തുണ്ടായിരുന്നു. ഹൈക്കോടതിയിലെ നടപടികളിൽ തത്‌സ്ഥിതി തുടരാൻ നിർദ്ദേശിച്ച സുപ്രീംകോടതി, കപ്പൽ കമ്പനി അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA