SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.59 AM IST

സ്വകാര്യ യൂണി.ബിൽ വരുന്ന സമ്മേളനത്തിൽ പിൻവലിക്കും

1

തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കാനായി 2025 മാർച്ചിൽ നിയമസഭ പാസാക്കിയ ബിൽ അടുത്തമാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പിൻവലിക്കുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഗവർണർ ഈ ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരുന്നു. ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് കേന്ദ്ര വിദ്യാഭ്യാസ, ആഭ്യന്തര മന്ത്രാലയം സംശയമുന്നയിച്ചിരുന്നു. സർവകലാശാല സ്ഥാപിക്കാനുള്ള ഭൂമിയുടെ നിർബന്ധിത ഉടമസ്ഥത, കൈവശാവകാശം, നിർബന്ധിത സെക്യൂരിറ്റി നിക്ഷേപം, സ്ഥിരനിക്ഷേപം എന്നിവ സംബന്ധിച്ച ബില്ലിലെ വ്യവസ്ഥകളെക്കുറിച്ചായിരുന്നു കേന്ദ്രം വിശദീകരണം തേടിയത്. ബില്ല് പിൻവലിച്ച ശേഷം, പുതിയ ബിൽ നിയമസഭയുടെ അടുത്തസമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ ഉത്തരവിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWAKARYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA