SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.59 AM IST

ലോക കേരള സഭ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

1

തിരുവനന്തപുരം: ലോക കേരള സഭ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണിത്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടത്തിയത് പോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ല. അടുത്ത ലോക കേരളസഭയ്ക്ക് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

ലോകകേരള സഭയ്ക്ക് രണ്ട് കോടി സർക്കാർ അനുവദിച്ചത് ചർച്ചയായ സാഹചര്യത്തിലാണ് വിശദീകരണം. ലോക കേരള സഭ സെക്രട്ടേറിയറ്റിന് ഓഫീസുണ്ട്. അവിടത്തെ ഭരണച്ചെലവിനും, നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കുമാണ് തുക അനുവദിച്ചത്. പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. അത്തരം നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കും കൂടിയാണ് തുക .

ലോക കേരള സഭയുടെ ഈ സാമ്പത്തിക വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കായാണിത്. ആഗസ്റ്റ് 22ന് ചേർന്ന വകുപ്പ് തല വർക്കിംഗ് ഗ്രൂപ്പ് ശുപാർശ അംഗീകരിച്ചാണിത്. ഇതിൽ നാലാം ലോക കേരള സഭയുടെ ശുപാർശകൾ നടപ്പാക്കാൻ ഒരു കോടി, നോർക്ക പ്രൊഫഷണൽ ബിസിനസ് ലീഡർഷിപ്പ് മീറ്റിനായി 50 ലക്ഷം, ലോക കേരള സഭ സെക്രട്ടേറിയറ്റിനായി 50 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOKKERALA SABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA