SignIn
Kerala Kaumudi Online
Friday, 15 May 2026 10.52 PM IST

പാലക്കാട് സിപിഎമ്മിൽ  കൂട്ടരാജി; നാല് ബ്രാഞ്ചുകളിൽ നിന്നായി  പാർട്ടി വിട്ടത്  21 പേർ

cpm


പാലക്കാട്: പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി. നാല് ബ്രാഞ്ചുകളിൽ നിന്നായി 21 പേരാണ് പാർട്ടി അംഗത്വം ഒഴിഞ്ഞത്. ഉദുങ്ങോട്, എകെജി നഗർ, ഇഎംഎസ് നഗർ, വെണ്ണക്കര ബ്രാഞ്ചുകളിലെ പ്രവർത്തകരാണ് പാർട്ടി വിട്ടത്. നേരത്തെ പാർട്ടി വിട്ട ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൾ ഷൂക്കൂറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കൂട്ടരാജി.

സിപിഎം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവുമായി അബ്ദുൾ ഷുക്കൂറിന് ദീർഘകാലമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇത് പരസ്യമായ പൊട്ടിത്തെറിയിലേക്ക് എത്തിയതോടെ ഇദ്ദേഹം പാർട്ടിയിൽ നിന്നും രാജിവയ്ക്കുകായായിരുന്നു. അബ്ദുൽ ഷുക്കൂറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കൂടുതൽ പേർ രാജിവെച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPM, PALAKKAD, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA