SignIn
Kerala Kaumudi Online
Thursday, 25 June 2026 3.02 AM IST

181 തഹസീൽദാർമാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ

READ ENGLISH VERSION

തിരുവനന്തപുരം : റവന്യൂ വകുപ്പിലെ 181തഹസീൽദാർമാരുടെയും സീനിയർ സൂപ്രണ്ടുമാരുടെയും കൂട്ട സ്ഥലംമാറ്റം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. എന്നാൽ, സർക്കാർ ഉത്തരവ് പാലിച്ച് പുതിയ സ്ഥലങ്ങളിൽ ജോലിക്ക് പ്രവേശിച്ചവർക്ക് ഉത്തരവ് ബാധകമല്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.

ലാൻഡ് റവന്യൂ കമ്മിഷണറുടെ ഉത്തരവാണ് ട്രൈബ്യൂണൽ അഡ്മിനിസ്ട്രേറ്റീവ് അംഗം എൻ. വാസുദേവൻ സ്റ്റേ ചെയ്തത്. പൊതു സ്ഥലംമാറ്റത്തിനുള്ള നടപടികൾ പുരോഗമിക്കവേ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലംമാറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ. കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാതെ തിടുക്കത്തിലുള്ള സ്ഥലംമാറ്റം നിയമവിരുദ്ധമാണെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. മഴക്കെടുതികൾ ഉണ്ടാകുന്നതിനാൽ ദുരന്തനിവാരണത്തിന്റെ ഭാഗമായുള്ള ദുരിതാശ്വാസം, രക്ഷാപ്രവർത്തനം എന്നിവ ഏകോപിപ്പിക്കുവാനും കാര്യക്ഷമമാക്കുവാനുമാണ് തിടുക്കത്തിലുള്ള സ്ഥലം മാറ്റമെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA