SignIn
Kerala Kaumudi Online
Thursday, 25 June 2026 8.26 PM IST

കേരളത്തിലേക്ക് ഹൈഡ്രജൻ ബസുകൾ എത്തുന്നു, പ്രാരംഭ ചർച്ചകൾക്ക് തുടക്കം

READ ENGLISH VERSION
hydrogen-bus-

ന്യൂഡൽഹി: ഡി.എം.ആർ.സി ‌ഡൽഹിയിൽ ആരംഭിച്ച ഹൈഡ്രജൻ ബസ് സർവീസ് കേരളത്തിലേക്കും എത്തിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഡൽഹിയിൽ ഹൈഡ്രജൻ ബസിൽ യാത്ര ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ബസ് കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നത് സംബന്ധിച്ച പ്രാരംഭ ചർച്ചകൾ നടത്തിയെന്നും സി.പി,​ജോൺ വ്യക്തമാക്കി.

കെ.എസ്,​ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ,​ അഡിഷണൽ റസിഡന്റ് കമ്മിഷണർ അശ്വതി ശ്രീനിവാസ് എന്നിവരും മന്ത്രിയോടൊപ്പം ഹൈ‌ഡ്രജൻ ബസിൽ യാത്ര ചെയ്തു. സെൻട്രൽ സെക്രട്ടേറിയറ്റിൽ നിന്നാരംഭിച്ച് സേവ് തീർത്ഥ്,​ സെൻട്രൽ വിസ്ത വഴി തിരികെ സെൻട്രൽ സെക്രട്ടേറിയറ്റിൽ തന്നെ അവസാനിക്കുന്ന രീതിയിലാണ് ബസിന്റെ യാത്ര ഡി.എം.ആർ,​സി ക്രമീകരിച്ചിരിക്കുന്നത്. ഹരിത ഇന്ധനത്തിന്റെ പ്രോത്സാഹനത്തിനും ബസിന്റെ സവിശേഷതകൾ മനസിലാക്കുന്നതിനും സംസ്ഥാനത്ത് ഇത്തരം ബസുകൾ എത്തിക്കുന്നതിനുമുള്ള സാദ്ധ്യത പരിശോധിക്കുന്നതിനുമാണ് ബസ് യാത്ര നടത്തിയതെന്ന് മന്ത്രി പറ‌ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HYDROGEN BUS, DMRC, CP JOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA