
തിരുവനന്തപുരം: ആലപ്പുഴ മുതൽ മാരാരിക്കുളം വരെയുള്ള റെയിൽപ്പാതയും ഇരട്ടിപ്പിക്കാൻ കേന്ദ്രം അനുമതി നൽകിയതോടെ എറണാകുളം മുതൽ കായംകുളം വരെയുള്ള തീരദേശ റെയിൽപാത രണ്ടു ലൈനാകും. ആലപ്പുഴ വഴിയുള്ള കായംകുളം - എറണാകുളം പാതയിൽ ഡബിളിംഗ് അവശേഷിച്ചിരുന്ന ഏക ഭാഗമാണിത്.10.65 കിലോമീറ്ററാണ് ദൂരം. കായംകുളം-അമ്പലപ്പുഴ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളിടത്ത് പുരാേഗമിക്കുകയാണ്. നിർമ്മാണം 2027 ഡിസംബറോടെ പൂർത്തിയായാൽ ദിവസവും ഒമ്പത് പുതിയ ട്രെയിൻ വരെ ഓടിക്കാനായേക്കും. ആലപ്പുഴ വഴി 17 കിലോമീറ്റർ കുറവായതിനാൽ തിരുവനന്തപുരത്തേക്ക് യാത്രാസമയവും ലാഭിക്കാം.
വർഷം 28.8 ലക്ഷം ടൺ അധികചരക്ക് നീക്കവും സാദ്ധ്യമാകും. നിലവിൽ ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ മുൻഗണനാക്രമമനുസരിച്ച് പിടിച്ചിടേണ്ടി വരികയോ ശരാശരി വേഗം നാൽപ്പത് കിലോമീറ്ററിലേക്ക് താഴ്‌ത്തേണ്ടി വരികയോ ചെയ്യാറുണ്ട്. ഈ പ്രതിസന്ധിക്കും ഒരളവോളം പരിഹാരമാകും. ഫലത്തിൽ, എറണാകുളത്ത് നിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയുമായി കായംകുളത്തേക്ക് നാലുവരി റെയിൽപ്പാതയുടെ പ്രയോജനം ചെയ്യും. എറണാകുളം മുതൽ കൊല്ലം വരെയുള്ള യാത്രാദുരിതം കുറയും.
തീരദേശ പാത
നീണ്ടത് 23 വർഷം
2003: കായംകുളം - എറണാകുളം തീരദേശ റെയിൽപ്പാത 100 കിലോമീറ്റർ ഇരട്ടിപ്പിക്കാൻ അനുമതി
2018: തുക കൂടിയെന്ന കാരണത്താൽ നിറുത്തി.
2023: വീണ്ടും തുടങ്ങി. പൂർത്തിയായത് കായംകുളം - അമ്പലപ്പുഴ 31 കിലോമീറ്റർ.
2023: ഡിസംബറിൽ എറണാകുളം- കുമ്പളം റീച്ചിന് അനുമതി
2024: കുമ്പളം -തുറവൂർ റീച്ചിന് അനുമതി
2026: ഫെബ്രുവരിയിൽ അമ്പലപ്പുഴ -ആലപ്പുഴ റീച്ചിന് അനുമതി
2026: മാർച്ചിൽ തുറവൂർ -മാരാരിക്കുളം റീച്ചിന് അനുമതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |