
തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ടുവരാൻ മുൻ സർക്കാരിന്റെ കാലത്തുണ്ടായ നീക്കവുമായി ബന്ധപ്പെട്ട് നടന്ന നികുതിവെട്ടിപ്പടക്കം വിജിലൻസ് അന്വേഷണത്തിന് വിട്ടേയ്ക്കുമെന്ന് സൂചന. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടേയും നികുതി വകുപ്പിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെയും റിപ്പോർട്ടുകളിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണിത്.
മെസിയെ കേരളത്തിലെത്തിക്കാൻ സ്പോൺസർക്ക് അവകാശം നൽകിയത് ക്രമരഹിതമായിട്ടാണ് എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. സ്പോൺസർ 126 കോടി രൂപ വിദേശ ഏജൻസിക്ക് കൈമാറിയത് നികുതിയില്ലാതെയാണ്. ഇതിന് നികുതിയൊഴിവ് സർക്കാർ നൽകിയിരുന്നില്ല. പദ്ധതിക്കായി സ്പോൺസർ 206 കോടി സമാഹരിച്ചത് തെറ്റായ രീതിയിലായിരുന്നു. ഇക്കാര്യത്തിലടക്കം അന്വേഷണമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |