
കോഴിക്കോട്: മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സർക്കാർ നടപടിക്കു പിന്നിൽ വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ഡെയറി പ്രൊജക്ടിനെ വളർത്താനുള്ള ഗൂഢ തന്ത്രമാണെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ്.മണി. 200 കോടിയുടെ ഈ സ്വകാര്യ ഡെയറി പ്രൊജക്ടിനു പിന്നിൽ യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷി നേതാവാണ്. ക്രൗഡ് ഫണ്ടിംഗ് വഴി പണം പിരിച്ചുതുടങ്ങുന്ന ഈ പ്രസ്ഥാനത്തിന്റെ ഓഹരി ഉടമകളിൽ ഭൂരിഭാഗവും യു.ഡി.എഫ് രാഷ്ട്രീയ നിലപാടുള്ളവരാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മലബാർ മിൽമ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ടശേഷം ക്ഷീര വികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടറെ കണ്ടെത്തി അഡ്മിനിസ്‌ട്രേറ്ററാക്കി. ഇയാളെ തന്നെ അന്വേഷണ കമ്മിറ്റി മെമ്പറായും നിയമിച്ചു. ഇതിനെല്ലാം പിന്നിൽ സ്വകാര്യ ഡെയറിക്ക് ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യമാണ്. മലബാർ മിൽമയെ വിഴുങ്ങുകയെന്ന ഗൂഢലക്ഷ്യമാണ് നീക്കത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മിൽമ ഫെഡറേഷൻ ഡയറക്ടർമാരായ പി.ടി.ശ്രീനിവാസൻ, നാരായണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |