SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.37 PM IST

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും: മന്ത്രി എൻ ഷംസുദ്ദീൻ

n-shamsudheen
മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേയ്ക്ക് വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചഭക്ഷണ പദ്ധതിയുള്ളത്. എന്നാൽ കേന്ദ്രാവിഷ്കൃത പിഎം പോഷൺ പദ്ധതിയുടെ ഭാഗമായി ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയിരുന്നതായും കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളം ഇതിന് സമ്മതം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണം പൗരന്റെ അടിസ്ഥാന അവകാശമാണെന്നും ക്ഷേമരാഷ്ട്രത്തില്‍ അത് സംരക്ഷിക്കപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാവർക്കും സമൃദ്ധമായ ഓണം ഉറപ്പാക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ആഘോഷിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറ‌ഞ്ഞു.

English Summary

Kerala's Public Education Minister N. Shamsudheen stated the government's willingness to extend the midday meal scheme to Plus Two level students in government schools. Currently covering up to eighth grade, this expansion aligns with a central government proposal under the PM Poshan scheme, to which Kerala agreed last month. The minister made the announcement inaugurating Onam special rice distribution.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDF GOVERNMENT, SCHOOL LUNCH SCHEME, PLUS TWO, MINISTER N SHAMSUDHEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA