SignIn
Kerala Kaumudi Online
Wednesday, 01 July 2026 3.18 AM IST

എം.ബി.ബി.എസ്: നാലരക്കൊല്ലത്തെ ഫീസേ വാങ്ങാവൂ- മന്ത്രി

a

തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകൾക്ക് ഇക്കൊല്ലവും അടുത്ത കൊല്ലവും ദേശീയ മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശ പ്രകാരം നാലര വർഷത്തെ ഫീസേ വാങ്ങാവൂ എന്ന് സ്വാശ്രയ മാനേജ്മെന്റുകളോട് നിർദ്ദേശിച്ചതായി മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ പറഞ്ഞു. മുൻ വർഷം വാങ്ങിയ അധിക ഫീസ് കുട്ടികൾക്ക് തിരികെ നൽകുന്നത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും.

മെഡിക്കൽ കോഴ്സുകളുടെ ഫീസ് പുതുക്കി നിശ്ചയിക്കും. നാലര വർഷത്തെ കോഴ്സിന് അഞ്ചര വർഷത്തെ ഫീസാണ് കോളേജുകൾ ഈടാക്കിയത്. ഫീസ് തിരികെ നൽകണമെന്ന മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശത്തിനെതിരേ കോലഞ്ചേരി മലങ്കര കോളേജ് ഹൈക്കോടതിയിൽ നിന്ന് 3 മാസത്തെ സ്റ്റേ നേടിയിട്ടുണ്ടെന്നും സേവ്യർ ചിറ്റിലപ്പള്ളിയുടെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA