
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ 57,000ഓളം ജീവനക്കാരുണ്ടെന്നും എല്ലാവരും പറയുന്നതിന് മറുപടി നൽകലല്ല തന്റെ ജോലിയെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ആരോഗ്യവകുപ്പ് മുൻ ഡയറക്ടർ ഡോ. കെ.ജെ.റീന നിയമപോരാട്ടം തുടരുമെന്നകാര്യം മാദ്ധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. ആരോഗ്യവകുപ്പ് ഡയറക്ടർ തസ്തികയിൽ സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പകർച്ചവ്യാധിപ്രതിരോധം ഫെബ്രുവരിയിൽ തുടങ്ങേണ്ടതായിരുന്നു. രോഗം പകർന്നതിന് ശേഷമാണ് എന്റെ കൈയിൽ വകുപ്പ് കിട്ടുന്നത്.
ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് പരാതി കിട്ടുമ്പോൾ സർക്കാരിന് അന്വേഷിക്കാൻ കഴിയില്ലെങ്കിലും കൈയുംകെട്ടി നോക്കിയിരിക്കാനാവില്ല. കിട്ടുന്ന പരാതികൾ കേസന്വേഷിക്കുന്നവർക്ക് കൈമാറും. ബോർഡിലെ ഒരു അംഗത്തെക്കുറിച്ചാണ് പരാതി. മറ്റൊരംഗമായ കെ.രാജുവിനെക്കുറിച്ച് ആർക്കാണ് പരാതിയുള്ളത്. സത്യസന്ധമായ നിലപാട് സ്വീകരിക്കുന്നയാളാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |