SignIn
Kerala Kaumudi Online
Tuesday, 22 September 2026 10.54 AM IST

കോൺഗ്രസ് നേതാവ്  എം.വി പോൾ  നിര്യാതനായി

m-v-paul

വൈപ്പിൻ: കെ.പി.സി.സി മുൻ സെക്രട്ടറിയും യു.ഡി.എഫ് വൈപ്പിൻ മണ്ഡലം ചെയർമാനുമായ കുഴുപ്പിള്ളി ചെറുവൈപ്പ് മാളിയേക്കൽ അഡ്വ. എം.വി പോൾ നിര്യാതനായി. വൃക്ക, കരൾ സംബന്ധമായ രോഗങ്ങളെ തുടർന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു. സംസ്‌കാരം നടത്തി.
യൂത്ത് കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് നിർവാഹകസമിതിയംഗം, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 30 വർഷമായി നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാനായിരുന്നു. 2014 മുതൽ കഴിഞ്ഞ പുന:സംഘടന വരെ കെ.പി.സി.സി സെക്രട്ടറിയായിരുന്നു. പറവൂർ കോടതിയിലെ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: ചാലക്കുടി നങ്ങിണി കുടുംബാംഗം ആലീസ്. മക്കൾ: ഡോ. ഏഴ്‌സല പോൾ (സെന്റ് തെരേസാസ് കോളേജ്, എറണാകുളം ), വർക്കിപോൾ, തെരേസാ പോൾ. മരുമക്കൾ: എൻ.ജെ. ജോസഫ് നീരാക്കൽ, ഫെമിന വർക്കി പടിക്കല, ബിജോയ് ജോസ് കുരീക്കൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MV PAUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA