
തൃശൂർ: കേരള എൻ.ജി.ഒ സംഘ് 47ാം സംസ്ഥാനസമ്മേളനം നാളെയും 11, 12 തിയതികളിലുമായി തൃശൂരിൽ നടക്കും. നാളെ രാവിലെ 11ന് നടക്കുന്ന ഭാരവാഹിയോഗം ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ 10ന് പ്രതിനിധിസമ്മേളനത്തിന്റെ ഉദ്ഘാടനം ബി.ബി.ഗോപകുമാർ എം.എൽ.എ നിർവഹിക്കും. ഉച്ചയ്ക്ക് 12ന് യാത്രഅയപ്പ് സൗഹൃദസമ്മേളനം ബി.എം.എസ് ദേശീയ വൈസ് പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താനും ഉച്ചയ്ക്ക് രണ്ടിന് സാംസ്‌കാരിക സമ്മേളനം എ.പി.അഹമ്മദ് മാസ്റ്ററും ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് വനിതാസമ്മേളനത്തിന്റെ ഉദ്ഘാടനം പ്രൊഫ. ഉഷ നങ്ങ്യാർ നിർവഹിക്കും. വൈകിട്ട് നാലിന് സമ്മേളന ഹാളിൽ നിന്നും ആരംഭിക്കുന്ന പ്രകടനം കോർപ്പറേഷൻ സ്‌ക്വയറിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം ബി.എം.എസ് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എ.പി.രാജീവൻ ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 8.30ന് സംസ്ഥാന കൗൺസിലിന്റെ ഉദ്ഘാടനം ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ശിവാജി സുദർശൻ നിർവഹിക്കും. തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. വൈകിട്ട് 3.30ന് സമാപന സമ്മേളനത്തിൽ ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.മുരളീധരൻ പ്രസംഗിക്കും.
വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ജെ.മഹാദേവൻ, ജനറൽ സെക്രട്ടറി എസ്.രാജേഷ്, സ്വാഗതസംഘം ജനറൽ കൺവീനർ വി.വിശ്വകുമാർ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് കളരിക്കൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |