SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.56 AM IST

നൂറുൽ ഇസ്ളാം കോളേജ് ഒഫ് ഡെന്റൽ സയൻസിൽ പ്രവേശനോത്സവം

aa
നൂറുൽ ഇസ്‌ലാം കോളേജ് ഓഫ് ദന്തൽ സയൻസസിൽ 2026–2027 അക്കാദമിക വർഷത്തെ പ്രവേശനോത്സവം അശ്വമേധം ഫെയിം ഗ്രാൻഡ്മാസ്റ്റർ ജി. എസ്. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു. നൂറുൽ ഇസ്‌ലാം സർവ്വകലാശാല ചാൻസലർ എം.എസ് ഫൈസൽ ഖാൻ സമീപം

തിരുവനന്തപുരം: നൂറുൽ ഇസ്ളാം കോളേജ് ഒഫ് ഡെന്റൽ സയൻസിൽ 2026-27 അക്കാഡമിക് വർഷത്തെ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം നടന്നു. അശ്വമേധം ഫെയിം ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. നൂറുൽ ഇസ്ളാം സർവകലാശാല ചാൻസലറും നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ എം.എസ്. ഫൈസൽ ഖാൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് അക്കാഡമിക് കോ-ഓർഡിനേറ്റർ ഡോ. അംബിക .എസ് സ്വാഗതം പറഞ്ഞു. കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും നിംസ് സ്‌പെക്ട്രം ഡയറക്ടറുമായ ഡോ. എം.കെ.സി. നായർ മുഖ്യപ്രഭാഷണം നടത്തി.

തിരുവനന്തപുരം ഗവൺമെന്റ് ഡെന്റൽ കോളേജ് മുൻ പ്രിൻസിപ്പലും കൺസർവേറ്റീവ് ഡെന്റിസ്ട്രി വിഭാഗം മേധാവിയുമായ ഡോ. എൻ.ഒ. വർഗീസ്, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ. സജു, കോളേജ് ഡീൻ ഡോ. സാദിഖ് ഹുസൈൻ.എം, ടാലന്റ് അക്കാഡമി സ്ഥാപകൻ അഡ്വ. ഗിരീഷ് നെയ്യാർ, നൂറുൽ ഇസ്‌ലാം കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജോസ്‌ഫിൻ വിനീത എന്നിവർ സംസാരിച്ചു. ഡന്റൽ വിദ്യാർത്ഥികൾക്ക് നൂറുൽ ഇസ്ളാം കോളേജ് ഒഫ് ഡെന്റൽ സയൻസ് പ്രിൻസിപ്പൽ ഡോ. മഞ്ജുഷ.കെ.കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 2026-27 അക്കാഡമിക വർഷത്തെ കോളേജ് ഡയറിയുടെ പ്രകാശനം ചെയ്തു. മികവ് തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. കോളേജ് അക്കാഡമിക് സബ് കോ-ഓർഡിനേറ്റർ ഡോ. ഗീതാ ചന്ദ്രൻ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NURIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA