SignIn
Kerala Kaumudi Online
Monday, 20 July 2026 10.18 PM IST

ഡോ. ചെറിയാൻ എം. തോമസ് നിര്യാതനായി

cheriyan-thomas

ആലുവ: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓർത്തോപീഡിക്സ് വിഭാഗം റിട്ട. മേധാവി കോട്ടയം പുതുപ്പള്ളി മന്നപറമ്പിൽ ഡോ. ചെറിയാൻ എം. തോമസ് (83) എറണാകുളത്ത് നിര്യാതനായി. തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രിയിലെ ചീഫ് കൺസൾട്ടന്റായിരുന്നു.

ഇന്ന് രാവിലെ പത്ത് വരെ ആലുവ തോട്ടക്കാട്ടുകരയിൽ മകന്റെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കും. സംസ്കാരം വൈകിട്ട് മൂന്നിന് പുതുപ്പള്ളി എറികാട് മർത്തോമ പള്ളി സെമിത്തേരിയിൽ.

ഭാര്യ: റെബേക്ക ചെറിയാൻ (കോട്ടയം താഴത്തങ്ങാടി തട്ടുങ്കൽ കുടുംബാംഗം). മക്കൾ: ഡോ. തോമസ് ചെറിയാൻ (ആലുവ), ഡോ. സെറ ചെറിയാൻ (എറണാകുളം). മരുമക്കൾ: ഡോ. ബിന്ദു എബ്രഹാം, ഡോ. തോമസ് അരുൺ വർഗീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA