SignIn
Kerala Kaumudi Online
Saturday, 24 October 2026 2.46 AM IST

ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷ

p

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നാലുവർഷ ബിരുദം (2024 ജൂലായ് അഡ്മിഷൻ) രണ്ടാം സെമസ്റ്റർ, റഗുലർ, പരീക്ഷകൾ 26ന് ആരംഭിക്കും. പരീക്ഷാ രജിസ്‌ട്രേഷൻ അപേക്ഷകൾ ഓൺലൈനായി ഫീസ് പിഴ കൂടാതെ 15 വരെയും പിഴയോടെ 18വരെയും അധിക പിഴയോടെ 21വരെയും www.sgou.ac.in or erp.sgou.ac.in വഴി സമർപ്പിക്കാം.

പട്ടികജാതി - വർഗ, ഒ.ഇ.സി വിദ്യാർത്ഥികളെ പരീക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പരീക്ഷാ രജിസ്‌ട്രേഷൻ നടത്തണം. ഫീസ് സംബന്ധമായ വിവരങ്ങളും ടൈംടേബിളും പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റും അടങ്ങുന്ന വിശദമായ വിജ്ഞാപനം വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്.
എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡുകൾ 22 മുതൽ സ്റ്റുഡന്റസ് ഡാഷ് ബോർഡിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണം. എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡിന് പുറമെ ആധാർ കാർഡ്, വോട്ടേഴ്‌സ് ഐ.ഡി, ഡ്രൈവിംഗ് ലൈസൻസ്, യൂണിവേഴ്സിറ്റി ഐ.ഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാക്കണം. ഫോൺ: 9188920013, 9188920014.

പുതുക്കിയ യു.ജി/ പി.ജി പരീക്ഷാ തീയതി

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി 12 മുതൽ ആരംഭിക്കാനിരുന്ന പരീക്ഷകൾ ജൂലായ് 27, ആഗസ്റ്റ് 2,10,16, 23 തീയതികളിൽ നടത്തും. വിശദമായ പരീക്ഷാ ടൈം ടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്. പരീക്ഷകൾ: 1.യു.ജി (2023 ജൂലായ് അഡ്മിഷൻ) മൂന്നാം സെമസ്റ്റർ റഗുലർ, 2.പി.ജി (2023 ജൂലായ് അഡ്മിഷൻ) മൂന്നാം സെമസ്റ്റർ റഗുലർ, 3.യു.ജി (2023 ജനുവരി അഡ്മിഷൻ) നാലാം സെമസ്റ്റർ റഗുലർ, 4.യു.ജി (2024 ജനുവരി അഡ്മിഷൻ) മൂന്നാം സെമസ്റ്റർ റഗുലർ, 5.പി.ജി (2023 ജനുവരി അഡ്മിഷൻ) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്.

സം​സ്‌​കൃ​ത​ ​സ​ർ​വ്വ​ക​ലാ​ശാ​ല:
വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി​ ​നാ​ളെ​ ​ച​ർ​ച്ച

തി​രു​വ​ന​ന്ത​പു​രം​:​ ​ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യെ​ ​ല​ഹ​രി​ ​വി​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി​ ​പു​റ​ത്തി​റ​ക്കി​യ​ ​സ​ർ​ക്കു​ല​റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​ശ്ന​ത്തി​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​യൂ​ണി​യ​ൻ​ ​ഭാ​ര​വാ​ഹി​ക​ളു​മാ​യും​ ​സ​മ​ര​ത്തി​ലു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ ​പ്ര​തി​നി​ധി​ക​ളു​മാ​യും​ ​അ​ധി​കൃ​ത​ർ​ ​ച​ർ​ച്ച​ ​ന​ട​ത്തും.​ ​നാ​ളെ​ ​രാ​വി​ലെ​ 9.30​നാ​ണ് ​ച​ർ​ച്ച.​സ​ർ​വ്വ​ക​ലാ​ശാ​ല​യി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ള​ല്ലാ​ത്ത​വ​രു​ടെ​ ​ക്യാ​മ്പ​സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​വും​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​ഹോ​സ്റ്റ​ലി​ലെ​ ​താ​മ​സ​വും​ ​നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പ​രി​ഗ​ണി​ക്കും.​ ​നാ​ളെ​ ​രാ​വി​ലെ​ 11​ന് ​സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗ​വും​ ​വി​ളി​ച്ചി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPEN UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA