SignIn
Kerala Kaumudi Online
Tuesday, 29 September 2026 9.09 AM IST

ഓപ്പറേഷൻ  മഖ്‌ന; ആന ഉൾവനത്തിൽ, കെ എം വണ്ണിനെ മയക്കുവെടിവച്ച് പിടികൂടാൻ ശ്രമം തുടരുന്നു

kannur-makhna
കണ്ണൂർ മഖ്‌ന

കണ്ണൂർ: ആറളത്ത് ഭീതി പരത്തിയ കെ എം വൺ (കണ്ണൂർ മഖ്‌ന) മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു. ഉൾവനത്തിൽ തുടരുന്ന ആന ജനവാസ മേഖലയിലെത്തിയാൽ മാത്രമേ മയക്കുവെടി വയ്ക്കാൻ സാധിക്കുകയുള്ളൂ. ദൗത്യത്തിനായി കുങ്കിയാനകളും അനിമൽ ആംബുലൻസും സജ്ജമാണ്. ദൗത്യത്തിന് 'ഓപ്പറേഷൻ മഖ്‌ന' എന്നാണ് പേര് നൽകിയിരിക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി മൂന്ന് ദിവസമായി വനംവകുപ്പ് ആറളത്ത് തുടരുകയാണ്.

പിടികൂടിയാൽ ആനയെ സുരക്ഷിതമായി മുത്തങ്ങയിൽ എത്തിച്ച് അവിടെ സംരക്ഷിക്കുന്നതിനുള്ള ആനക്കൊട്ടിൽ (ക്രാൾ) നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ആറളത്ത് നിരവധി പേരുടെ ജീവനെടുത്ത മോഴയെ മയക്കുവെടിവെച്ച് പിടികൂടാൻ ഒന്നരമാസം മുമ്പാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്. ഓപ്പറേഷൻ കണ്ണൂർ മഖ്‌ന എന്ന പേരിൽ ഓണത്തിന് മുമ്പ് ദൗത്യം പൂർത്തിയാക്കാനായിരുന്നു തീരുമാനമെങ്കിലും പല കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.

പ്രത്യേക സംഘം ആറളത്ത് ആറളത്ത് ക്യാമ്പ് ചെയ്‌തെങ്കിലും മോഴ പുനരധിവാസ മേഖലയിൽ നിന്നും മുങ്ങി നടക്കുകയായിരുന്നു. ആർ.ആർ.ടി വെറ്റിനറി സർജൻ ഇല്യാസ് റാവുത്തറിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ ദൗത്വ സംഘത്തിന് മുന്നിൽ മോഴ പ്രത്യക്ഷപ്പെട്ടിരുന്നില്ല. മയക്കുവെടിവെക്കുന്നതിന് മുൻമ്പ് ആനയുടെ പ്രായം, സ്വഭാവ രീതി , ആരോഗ്യ സ്ഥിതി എന്നിവ നിരീക്ഷിക്കേണ്ടതുണ്ട്. മോഴയെ ഫാമിന്റെ അധീനതയിലുള്ള ബ്ലോക്ക് പതിമൂന്നിലെ ഓടച്ചാൽ ഭാഗത്തും പഴയ ഹെലിപ്പാട് ഭാഗത്തും കണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഡ്രോൺ ഉപയോഗിച്ച് ആർ.ആർ.ടി ദൗത്യ സംഘം നിരീക്ഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

English Summary

The Forest Department’s mission to capture KM1 (Kannur Makhna), a tusker that caused fear in Aralam, continues. The elephant remains inside the forest and can be tranquilized only if it enters a populated area. Kumki elephants and an animal ambulance are ready. The three-day operation, named “Operation Makhna,” is being carried out in Aralam.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPERATION KANNUR MAKHNA, KM1, 1000 KM DRONE, WORLD, KM ONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA