SignIn
Kerala Kaumudi Online
Friday, 17 July 2026 6.43 PM IST

ഓപ്പറേഷന്‍ തൂഫാന്‍; 107 പേര്‍ അറസ്റ്റില്‍, 95 കേസുകൾ രജിസ്റ്റർ ചെയ്തു

police
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 107 പേര്‍ അറസ്റ്റിലായി. 95 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 39 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് അഞ്ച് കേസുകളും കൊമേഴ്‌ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 49 കേസുകളും കോട്പ പ്രകാരം 54 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 32.947 ഗ്രാം എം.ഡി.എം.എയും 12.896 കി.ഗ്രാം കഞ്ചാവും 2.9 ഗ്രാം ഹാഷിഷ് ഓയിലും 0.2 ഗ്രാം ഹെറോയിനും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇതുവരെ 7210 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 7745 അറസ്റ്റുകള്‍ നടന്നു. ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 5785.449 ഗ്രാമും, കഞ്ചാവ് 615.158 കിലോഗ്രാമും, ഹാഷിഷ് ഓയില്‍ 3909.039 ഗ്രാമുമാണ്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പൊലീസ് 83 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി.

ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസുകളുടെ എണ്ണം 7285 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 368 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 5593 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

English Summary

107 people were arrested in a state-wide search as part of Operation Toofan. 95 cases were registered. Of the registered cases, 39 cases were for possession of small quantity, five cases were for possession of medium quantity, two cases were for possession of commercial quantity, 49 cases were registered under the 27 NDPS Act and 54 cases were registered under the COTPA. Police said that 32.947 grams of MDMA, 12.896 kg of ganja, 2.9 grams of hashish oil and 0.2 grams of heroin were seized from them.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPERATION TOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA