SignIn
Kerala Kaumudi Online
Saturday, 15 August 2026 1.10 AM IST

അത്തം പിറക്കുന്നത് കർക്കടകത്തിൽ

a

തിരുവനന്തപുരം: ഇത്തവണ അത്തം പിറക്കുന്നത് കർക്കടകം 31ന് (ആഗസ്റ്റ് 16). ചിങ്ങം ഒന്നിന് ചിത്തിര നാൾ. അത്തം പിറന്ന് പതിനൊന്നിനാണ് തിരുവോണം. ചിങ്ങം രണ്ടിനും മൂന്നിനും (രണ്ടുദിവസം)​ ചോതി നക്ഷത്രം വരുന്നതു കൊണ്ടാണിത്. ചിങ്ങ മാസത്തെ ആദ്യനാളുകളിൽ തിരുവോണം എത്തുമ്പോഴൊക്കെ കർക്കടകത്തിൽ അത്തം വരാറുണ്ട്.

ചിങ്ങമാസത്തിലെ തിരുവോണ നക്ഷത്രം പിറന്നാൾ പക്ഷമായി വരുമ്പോഴാണ് മലയാളികളുടെ തിരുവോണാഘോഷമെന്ന് കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് പറഞ്ഞു. അതിനു മുമ്പുള്ള പിറന്നാൾപക്ഷം വരുന്ന അത്തം നക്ഷത്ര ദിവസമാണ് പൂക്കളമിടുന്ന ആദ്യദിനമായ അത്തമെന്നും വ്യക്തമാക്കി.

അത്തം പതിനൊന്നിന് തിരുവോണം വരുന്നതും ആദ്യമല്ല. 2007, 2009,​ 2010, 2019 വർഷങ്ങളിൽ ഇങ്ങനെ വന്നിട്ടുണ്ട്. 2004, 2012 വർഷങ്ങളിൽ അത്തം ഒൻപതിനായിരുന്നു തിരുവോണം. രണ്ട് നക്ഷത്രം ഒരു ദിവസം വരുമ്പോഴാണ് അത്തത്തിന്റെ ഒരു ദിവസം കുറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATHAPPOO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA