
ന്യൂഡൽഹി: സംവിധായകൻ പ്രിയദർശൻ അടക്കം 18 അംഗങ്ങളെ ഉൾപ്പെടുത്തി കേന്ദ്ര സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു. ബോളിവുഡ് താരങ്ങളായ സുനിൽ ഷെട്ടി, പ്രീതി സിന്റ, പങ്കജ് ത്രിപാഠി, പല്ലവി ജോഷി, ടെലിവിഷൻ താരം രൂപാ ഗാംഗുലി എന്നിവരും അംഗങ്ങളാണ്. സെൻസർ ബോർഡ് ചെയർമാനായി ശശി ശേഖർ വെമ്പതി തുടരും. മൂന്നു വർഷമാണ് പുതിയ ബോർഡിന്റെ കാലാവധി. 12 അംഗങ്ങളുമായി 2017ലായിരുന്നു ഇതിന് മുൻപ് പുനഃസംഘടിപ്പിച്ചത്. മറ്റ് അംഗങ്ങൾ: വിനോദ് അനുപം, മനോജ് ജോഷി, അഭിഷേക് ജെയിൻ, റിക്കി കെജ്, ഹൻസ്‌രാജ് ഹാൻസ്, സുപ്രിയ യാർലഗദ്ദ, യതീന്ദ്ര മിശ്ര, നീല മദ്ഹബ് പാണ്ഡ, പ്രൊസെൻജിത് ചാറ്റർജി, നിഷിഗന്ധ വാദ്, വാമൻ കേന്ദ്രേ, രമേഷ് പതംഗേ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |