SignIn
Kerala Kaumudi Online
Tuesday, 27 October 2026 7.33 AM IST

ശബ്ദസന്ദേശവും സ്‌ക്രീൻഷോട്ടുകളും പുറത്ത്,​ കാർട്ടണിന്റെ പണം ദിവ്യയുടെ സഹോദരനും ഡ്രെെവർക്കും?

pp-divya

കണ്ണൂർ:കാർട്ടൺ ഇന്ത്യ അലയൻസ് എം.ഡി.മുഹമ്മദ് ആസിഫിന്റേതെന്ന പേരിൽ ശബ്ദസന്ദേശവും പണമിടപാടുകളുടേതെന്ന് അവകാശപ്പെടുന്ന സ്‌ക്രീൻഷോട്ടുകളും പുറത്തുവന്നതോടെ, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഉൾപ്പെട്ട കാർട്ടൺകമ്പനി കരാർവിവാദത്തിൽ വഴിത്തിരിവ്.

ദിവ്യയുടെ സഹോദരനും ഡ്രൈവർക്കും പണം അയച്ചതായി സൂചിപ്പിക്കുന്നതാണ് സ്‌ക്രീൻഷോട്ടുകൾ. എന്നാൽ ശബ്ദം തന്റേതല്ലെന്നും അന്വേഷണം വേണമെന്നും ആസിഫ് ആവശ്യപ്പെട്ടു.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ഷാജിറിനും കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ എന്നിവർക്കും പണമയച്ചതായാണ് ശബ്ദസന്ദേശം. ഷാനവാസിന് 15ലക്ഷം രൂപ നൽകുന്നതിനെക്കുറിച്ചും പരാമർശമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കണക്കിൽ ഷാനവാസിന്റെ പേര് ഒഴിവാക്കി 'കാസർകോട് എക്സ്‌പെൻസ്' എന്ന് രേഖപ്പെടുത്താൻ നിർദേശിക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കാസർകോട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു ഷാനവാസ്.

നിതിൻഎന്നയാളുടെ അക്കൗണ്ട് വഴി പിൻവലിക്കുന്ന തുക ബേബി ബാലകൃഷ്ണനുള്ളതാണെന്നും പറയുന്നുണ്ട്. ബേബി ബാലകൃഷ്ണന്റെ മകന്റെ അക്കൗണ്ടിലേക്ക് യു.പി.ഐ വഴി പണമയച്ചതിന്റെ സ്‌ക്രീൻഷോട്ടും പുറത്തായി.

ആസിഫിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ദിവ്യയുടെ സഹോദരൻ അനൂപും ഡ്രൈവർ വൈശാഖും പ്രതികരിച്ചു. ബേബി ബാലകൃഷ്ണനും ഷാനവാസും ആരോപണം നിഷേധിച്ചു. ശബ്ദസന്ദേശത്തെയും സ്‌ക്രീൻഷോട്ടുകളെയും കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആസിഫ് മുഖ്യമന്ത്രിക്ക് ഇ-മെയിലിൽ പരാതിയയച്ചു.

സർക്കാർ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ്(സിൽക്ക്) വഴി ടെൻഡർ നേടിയാണ് കമ്പനി, കണ്ണൂർ, കാസർകോട് ജില്ലാപഞ്ചായത്തുകളിൽ പ്രവൃത്തികൾ നടത്തിയത്. കണ്ണൂർ ജില്ലാപഞ്ചായത്തിൽ ടെൻഡർ നടപടിക്രമം പാലിക്കാതെയാണ് കരാർ നൽകിയതെന്ന ആക്ഷേപമുണ്ടായിരുന്നു. കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് സിൽക്ക് ജനറൽമാനേജർ ഉൾപ്പെടെയുള്ളവർക്കും ജനപ്രതിനിധികൾക്കും പണവും ഉദ്യോഗസ്ഥർക്ക് സ്വർണവും നൽകിയെന്നും ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയെന്നുമുള്ള ശബ്ദസന്ദേശവുമുണ്ട്.

പ​രാ​തി​ക്കാ​ര​നെ​തി​രെ​ ​ബ്ലാ​ക്ക്‌​മെ​യിൽ
ആ​രോ​പ​ണ​വു​മാ​യി​ ​കാ​ർ​ട്ട​ൺ​ ​ഇ​ന്ത്യ​ ​എം.​ഡി

ക​ണ്ണൂ​ർ​:​ ​ത​ന്റെ​ ​പേ​രി​ൽ​ ​പു​റ​ത്തു​വ​ന്ന​ ​ശ​ബ്ദ​സ​ന്ദേ​ശ​വും​ ​പ​ണ​മി​ട​പാ​ട് ​സ്‌​ക്രീ​ൻ​ഷോ​ട്ടു​ക​ളും​ ​ത​ന്റെ​യോ​ ​ക​മ്പ​നി​യു​ടെ​യോ​ ​അ​റി​വോ​ ​സ​മ്മ​ത​മോ​ ​ഉ​ള്ള​ത​ല്ലെ​ന്ന് ​കാ​ർ​ട്ട​ൺ​ ​ഇ​ന്ത്യ​ ​അ​ല​യ​ൻ​സ് ​എം.​ഡി​ ​മു​ഹ​മ്മ​ദ് ​ആ​സി​ഫ് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​ഇ​വ​യു​ടെ​ ​ആ​ധി​കാ​രി​ക​ത​ ​തെ​ളി​യി​ക്ക​പ്പെ​ട​ണ​മെ​ന്നും​ ​കാ​ര്യ​ങ്ങ​ൾ​ ​നി​യ​മ​പ​ര​മാ​യി​ ​നേ​രി​ടു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​ ​കെ.​എ​സ്.​യു​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ​ഷ​മ്മാ​സ് ​ര​ണ്ടു​ ​വ​ർ​ഷ​മാ​യി​ ​ത​നി​ക്കെ​തി​രെ​ ​'​ബ്ലാ​ക്ക്‌​മെ​യി​ൽ​ ​രാ​ഷ്ട്രീ​യം​"​ ​ന​ട​ത്തു​യാ​ണ്.​ ​ഇ​ത്ര​യും​ ​തെ​ളി​വു​ക​ളു​ണ്ടെ​ങ്കി​ൽ​ ​എ​ന്തു​കൊ​ണ്ടാ​ണ് ​വി​ജി​ല​ൻ​സി​നോ​ ​പൊ​ലീ​സി​നോ​ ​ന​ൽ​കാ​ത്ത​ത്.​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​വ​രാ​ൻ​ ​കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നോ.​ ​ഇ​ത്ത​രം​ ​തെ​ളി​വു​ക​ളു​ണ്ടെ​ങ്കി​ൽ​ ​നി​ഷ്പ​ക്ഷ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്നാ​ണ് ​ത​ന്റെ​യും​ ​ആ​വ​ശ്യ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.
സി​ൽ​ക്കി​ലെ​ ​സൈ​റ്റ് ​സൂ​പ്പ​ർ​വൈ​സ​ർ​ ​അ​ഭി​ലാ​ഷി​ന് 2022​ൽ​ ​ചി​കി​ത്സാ​ ​സ​ഹാ​യ​മാ​യി​ ​പ​ണം​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും​ ​ഇ​തി​ന്റെ​ ​സ്‌​ക്രീ​ൻ​ഷോ​ട്ട് ​പി​ന്നീ​ട് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്കു​ ​ന​ൽ​കു​മെ​ന്നും​ ​ആ​സി​ഫ് ​പ​റ​ഞ്ഞു.​ ​എ​ന്നാ​ൽ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തു​മാ​യി​ ​നേ​രി​ട്ടു​ ​ബ​ന്ധ​മു​ള്ള​വ​രു​ടെ​ ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു​ ​പ​ണം​ ​ന​ൽ​കി​യെ​ന്ന​ ​ആ​രോ​പ​ണം​ ​അ​ദ്ദേ​ഹം​ ​ത​ള്ളി.

'​ദൂ​ത​ൻ​ ​വ​ഴി​ ​അ​ഞ്ചു​ ​ല​ക്ഷം​ ​ആ​വ​ശ്യ​പ്പെ​ട്ടു'
ഷ​മ്മാ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഒ​രാ​ൾ​ ​നേ​രി​ട്ടും​ ​പി​ന്നീ​ട് ​ഒ​രു​ ​ദൂ​ത​ൻ​ ​വ​ഴി​യും​ ​ത​ന്നെ​ ​സ​മീ​പി​ച്ച് ​'​വി​ഷ​യം​ ​സെ​റ്റി​ൽ​ ​ചെ​യ്യാം​'​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഏ​ക​ദേ​ശം​ ​അ​ഞ്ചു​ ​ല​ക്ഷം​ ​രൂ​പ​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ​ആ​സി​ഫ് ​വെ​ളി​പ്പെ​ടു​ത്തി.​ ​ഇ​തി​ന്റെ​ ​പൂ​ർ​ണ​ ​തെ​ളി​വു​ക​ൾ​ ​ത​ന്റെ​ ​കൈ​വ​ശ​മു​ണ്ടെ​ന്നും​ ​ആ​വ​ശ്യ​മാ​യ​ ​ഘ​ട്ട​ത്തി​ൽ​ ​ഇ​വ​ ​വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ത​ന്നെ​ ​ഭ​യ​പ്പെ​ടു​ത്തി​ ​പ​ണം​ ​വാ​ങ്ങാ​മെ​ന്ന​ ​ഉ​ദ്ദേ​ശ്യ​മാ​കാം​ ​ഇ​തി​നു​ ​പി​ന്നി​ലെ​ന്നും​ ​ആ​സി​ഫ് ​ആ​രോ​പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: P P DIVYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA