SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.20 PM IST

കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

READ ENGLISH VERSION
car
കത്തിനശിച്ച കാർ

കോഴിക്കോട്: പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൊലീസ് സ്റ്റേഷന് സമീപം സർവീസ് റോഡിലെ നടപ്പാതയോട് ചേർന്ന് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കാറിൽ തീപിടിച്ച സമയത്ത് ഡ്രൈവർ ഷറഫുദ്ദീൻ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്.

കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ പുറത്തേക്കിറങ്ങി. നിമിഷനേരം കൊണ്ട് തീ ആളിപ്പടരുകയായിരുന്നു. പരിസരത്തുണ്ടായിരുന്നവർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ മീഞ്ചന്ത ഫയർ യൂണിറ്റിൽ നിന്ന് രണ്ട് ഫയർ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തിനശിച്ചു.

English Summary

A moving car caught fire near the Pantheerankavu Police Station in Kozhikode on Tuesday morning. The incident occurred around 9 a.m. on the service road near the foot overbridge. The driver, Sharafudheen, was the only person in the vehicle and escaped unharmed after noticing smoke coming from the car and getting out.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PANTHEERANKAVU CAR FIRE, KOZHIKODE CAR FIRE, MOVING CAR CATCHES FIRE, CAR FIRE KERALA, PANTHEERANKAVU NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA