പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ഇന്ന് രാത്രിയും മിന്നൽ പ്രളയ സാദ്ധ്യതയുണ്ടെന്നും കനത്ത ജാഗ്രത വേണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. പ്രളയ സാദ്ധ്യതാ സ്ഥലങ്ങളിൽ കനത്ത ജാഗ്രത പുലർത്തണമെന്നും മന്ത്രി അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള പി.സി. വിഷ്ണുനാഥ് മാദ്ധ്യമങ്ങളോട് തനിക്ക് ലഭിച്ച കാലാവസ്ഥാ മുന്നറിയിപ്പ് പങ്കുവയ്ക്കുകയായിരുന്നു.
ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ് പ്രകാരം പമ്പയിൽ അതീതീവ്ര മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. ഈ അവസരത്തിൽ രാഷ്ട്രീയ വേർതിരിവ് കാണിക്കാതെ ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ജില്ലയിലെ പ്രളയ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുമെന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും നദീജലനിരപ്പ് ഉയർന്നാൽ അപകടത്തിലാവാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ഉള്ളവരും ജാഗ്രത പാലിക്കണം, അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസുകാരെ മാത്രം ഉൾപ്പെടുത്തി താൻ മീറ്റിംഗ് വിളിച്ചെന്ന പ്രതിപക്ഷ ആരോപണവും മന്ത്രി തള്ളി. എം.എൽ.എമാർക്കും മറ്റ് ജനപ്രതിനിധികൾക്കും പുറമേ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തിരുന്നു. മീറ്റിംഗന്റെ ഫോട്ടോയും മന്ത്രി പുറത്തുവിട്ടു. പ്രളയ ബാധിതമായ വാർഡുകൾ്ക് 25000 രൂപ വീതം ശുചീകരണത്തിനായി അനുവദിച്ചെന്നും വിഷ്ണുനാഥ് പറഞ്ഞു. മഴയിലും വെള്ളപ്പൊക്കത്തിലും നാശ നഷ്ടമുണ്ടായവർക്കുള്ള നഷ്ടപരിഹാരം ക്യാബിനറ്റ് കൂടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |