
കൊല്ലം: കെഎസ്ആർടിസിയിലെ സൗജന്യയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ 'പ്രിയദർശിനി' യാത്ര ഉദ്ഘാടന ചെയ്ത ശേഷം ബസിൽ യാത്ര ചെയ്യവെയാണ് മന്ത്രിയുടെ തലയിൽ പായസം വീണത് . യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ നടന്ന പായസവിതരണത്തിനിടെയാണ് സംഭവം.
ഉടനെ കൂടെ ഉണ്ടായിരുന്നവർ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ മുഖവും തലയും വൃത്തിയാക്കി. തുടർന്ന് ചിന്നക്കടവ് വരെ ബസിൽ യാത്ര ചെയ്ത് മന്ത്രി മടങ്ങുകയായിരുന്നു. സംഭവത്തെ തുടർന്ന് ബിന്ദു കൃഷ്ണയ്ക്ക് പൊള്ളലോ മറ്റ് ആരോഗ്യപരമായ ബുദ്ധിമുട്ടുകളോ ഒന്നും ഉണ്ടായില്ലെന്നാണ് വിവരം.
ബസിനുള്ളിൽ യുഡിഎഫ് പ്രവർത്തകരുടെയും യാത്രക്കാരുടെയും വലിയ തിരക്കുണ്ടായിരുന്നു. തിക്കിലും തിരക്കിലും പായസം നിറച്ച പാത്രം അറിയാതെ മന്ത്രിയുടെ ദേഹത്ത് വീഴുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിശദീകരണം. സംഭവം മനഃപൂർവമല്ലെന്നും ബസിനുള്ളിലെ തിരക്ക് കാരണമാണ് ഇതുണ്ടായതെന്നും പ്രവർത്തകർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |