
തിരുവനന്തപുരം: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ തിരുവനന്തപുരം റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നിധി ആപ്‌കേ നികട് (പി.എഫ് നിങ്ങളുടെ അരികെ) എന്ന ജനസമ്പർക്ക പരിപാടി തിങ്കളാഴ്ച പത്തനംതിട്ട ജില്ലയിൽ പുഷ്പഗിരി ആശുപത്രിയിലും തിരുവനന്തപുരം ജില്ലയിൽ ശ്രീ ഗോകുലം മെഡിക്കൽ കോളേജിലും നടക്കുമെന്ന് റീജിയണൽ പി.എഫ് കമ്മിഷണർ അറിയിച്ചു. ഇ.പി.എഫ് പെൻഷൻകാർക്കും ഈ വേദികളിൽ അവരുടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിട്ടറ്റുകൾ അപ്‌ഡേറ്റ് ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കും. ബോധവൽക്കരണ ക്ലാസുകൾ, പി.എഫ് കവറേജ്, ഉയർന്ന പെൻഷൻ എന്നിവ സംബന്ധിച്ചുള്ള സംശയ നിവാരണത്തിനും സംവിധാനം ഒരുക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിശദമായ പരാതി നേരിട്ടോ തപാലിലോ ഇ മെയിൽ വഴിയോ യു.എ.എൻ/പി.എഫ് അക്കൗണ്ട് നമ്പർ/പി.പി.ഒ നമ്പർ/മൊബൈൽ നമ്പർ എന്നിവ അടക്കം തിരുവനന്തപുരം റീജിയണൽ പി.എഫ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പരാതിയിൽ നിധി ആപ്‌കേ നികട് എന്ന് പ്രത്യേകം ചേർക്കണമെന്നും കമ്മിഷണർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |