SignIn
Kerala Kaumudi Online
Friday, 23 October 2026 12.23 AM IST

ഒരു ജില്ലയെയും മതവിഭാഗത്തെയും കുറ്റപ്പെടുത്തിയിട്ടില്ല: മുഖ്യമന്ത്രി

pinarayi

കോഴിക്കോട്: സ്വർണക്കള്ളക്കടത്തിന്റേയും ഹവാലയുടേയും കണക്ക് പറയുമ്പോൾ അതൊരു നാടിനെതിരാണെന്ന് എങ്ങനെയാണ് പറയാൻ കഴിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയിലാണ് കരിപ്പൂർ എയർപോർട്ട്. അതുവഴി പിടിച്ച സ്വർണക്കള്ളക്കടത്തിന്റെ കണക്കാണ് താൻ പറഞ്ഞത്. അതെങ്ങനെയാണ് മലപ്പുറത്തെ ജനതയിലേക്കോ ഒരു സമുദായത്തിലേക്കോ വരുകയെന്നും കോഴിക്കോട് സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിൽ എ.കെ.ജി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം. ചോദിച്ചു..

. വർഗീയ ശക്തികൾ കൂടെയുണ്ടെന്ന് കരുതി വായിൽ തോന്നുന്നത് വിളിച്ച് പറയുന്നവർ നാളെ അത് തിരിച്ചടിക്കുമെന്ന് മറന്നു പോകരുത്. സി.പി.എമ്മിനെ വർഗീയതയുടെ ആലയിലേക്ക് കെട്ടാൻ വല്ലവർക്കും ആഗ്രഹമുണ്ടെങ്കിൽ മലപ്പുറം അതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളും. ഈ പാർട്ടിയെ ആരും മതേതരത്വം പഠിപ്പിക്കാൻ ശ്രമിക്കേണ്ട.

ഒരു ദേശീയ ദിനപത്രത്തിൽ തന്റെ അഭിമുഖം വന്നു. പല കാര്യങ്ങളും അവരുമായി സംവദിച്ചിട്ടുണ്ട്. പക്ഷെ അതിൽ താൻ പറയാത്ത ചില കാര്യങ്ങൾ വന്നു. അത് വിവാദമായപ്പോൾ അബദ്ധം പറ്റിപ്പോയെന്ന് പത്രം ക്ഷമാപണവും നടത്തി. ചില കാര്യങ്ങളിൽ താൻ വിയോജിപ്പ് പറയാറുണ്ട്. സി.പി.എമ്മിന് അതിന്റേതായ സംഘടനാ രീതിയുണ്ട്. ആർ.എസ്.എസിന്റെ വർഗീയ അജണ്ടകളെ പാർട്ടിയും താനും എതിർക്കാറുണ്ട്. പക്ഷെ അതൊന്നും ഹിന്ദുക്കൾക്കെതിരെയല്ല. ന്യൂനപക്ഷങ്ങളുടെ പേരിൽ വർഗീയ കാർഡിറക്കുന്നവരെ നഖശിഖാന്തം എതിർക്കാറുണ്ട്. പക്ഷെ അതൊന്നും ഏതെങ്കിലും ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യം വച്ചല്ല. . വഴിയിൽ നിന്ന് വിളിച്ചു കൂവിയാലോ ആക്ഷേപങ്ങൾ ചൊരിഞ്ഞാലോ സി.പി.എം ആ വഴിക്ക് പോകാറില്ല. ഗൂഢലക്ഷ്യമുള്ളവർക്ക് പോകാം.

വർഗീയ അജണ്ടയുടെ ഭാഗമായി പുകമറ സൃഷ്ടിക്കാനാണ് ശ്രമം. ആരെ കൂടെ കൂട്ടാനാണോ ഇത്തരക്കാർ ശ്രമിക്കുന്നത്, അവർ തന്നെ ആദ്യം തള്ളിപ്പറയും. . കൂടുതൽ ഹവാല പണം പിടി കൂടിയത് മലപ്പുറം ജില്ലയിൽ നിന്നാണെന്ന് പറഞ്ഞത് വസ്തുതയാണ്. അതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. സ്വർണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോൾ ചിലർക്ക് എന്തിനാണ് വേവലാതിയെന്നും പിണറായി ചോദിച്ചു.

 മു​ഖ്യ​മ​ന്ത്രി​ ​വീ​ണി​ട​ത്ത് ​കി​ട​ന്ന് ഉ​രു​ളു​ന്നു​:​ ​വി.​ഡി.​ ​സ​തീ​ശൻ

ദേ​ശീ​യ​ ​ദി​ന​പ​ത്ര​ത്തി​ന് ​ന​ൽ​കി​യ​ ​ഇ​ന്റ​ർ​വ്യൂ​ ​വി​വാ​ദ​മാ​യ​പ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​വീ​ണി​ട​ത്ത് ​കി​ട​ന്ന് ​ഉ​രു​ളു​ക​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​സം​ഘ​പ​രി​വാ​ർ​ ​സ​ഞ്ച​രി​ക്കു​ന്ന​ ​അ​തേ​പാ​ത​യി​ലാ​ണ് ​മു​ഖ്യ​മ​ന്ത്രി​യും​ ​സ​ഞ്ച​രി​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ ​താ​ത്പ​ര്യ​ത്തി​നും​ ​രാ​ജ്യ​താ​ത്പ​ര്യ​ത്തി​നും​ ​എ​തി​രാ​യ​ ​പ​രാ​മ​ർ​ശം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​റി​വോ​ടെ​യ​ല്ലെ​ങ്കി​ൽ​ ​താ​ൻ​ ​ന​ൽ​കി​യ​ ​ഇ​ന്റ​ർ​വ്യൂ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു​ ​വ​ന്ന​പ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​യോ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഓ​ഫീ​സോ​ ​അ​ത് ​മ​ന​സി​ലാ​ക്കി​യി​ല്ലേ.​ ​ഇ​പ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ക​ത്തി​ന് ​പ​ത്രം​ ​ന​ൽ​കി​യ​ ​മ​റു​പ​ടി​ ​അ​ദ്ദേ​ഹ​ത്തെ​ ​കൂ​ടു​ത​ൽ​ ​വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ഒ​രു​ ​ഇ​ന്റ​ർ​വ്യൂ​ ​ന​ൽ​കാ​ൻ​ ​പി.​ആ​ർ​ ​ഏ​ജ​ൻ​സി​യെ​ ​നി​യോ​ഗി​ക്കേ​ണ്ടി​വ​ന്ന​ത് ​ദ​യ​നീ​യ​മാ​ണ്.​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​രൂ​പ​ ​ഖ​ജ​നാ​വി​ൽ​ ​നി​ന്ന് ​പ്ര​തി​ഫ​ലം​ ​ന​ൽ​കു​ന്ന​ ​സോ​ഷ്യ​ൽ​മീ​ഡി​യ​ ​വി​ഭാ​ഗ​വും​ ​പി.​ആ​ർ.​ഡി​യും​ ​മാ​ദ്ധ്യ​മ​ ​സെ​ക്ര​ട്ട​റി​യും​ ​മാ​ദ്ധ്യ​മ​ ​ഉ​പ​ദേ​ശ​ക​നു​മൊ​ക്കെ​ ​ഉ​ണ്ടാ​യി​ട്ടും​ ​ഒ​രു​ ​പ​ത്ര​ത്തി​ന് ​ഇ​ന്റ​ർ​വ്യൂ​ ​ന​ൽ​കാ​ൻ​ ​പി.​ആ​ർ​ ​ഏ​ജ​ൻ​സി​യെ​ ​നി​യോ​ഗി​ച്ച​ത് ​എ​ന്തി​നാ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം.​ ​ഡ​ൽ​ഹി​യി​ലെ​ ​ഈ​ ​പി.​ആ​ർ​ ​ഏ​ജ​ൻ​സി​ ​ആ​രു​ടേ​താ​ണ്.​ ​ആ​രാ​ണ് ​അ​വ​ർ​ക്ക് ​പ​ണം​ ​ന​ൽ​കു​ന്ന​ത്.​ ​മു​ഖ്യ​മ​ന്ത്രി​ ​ഇ​ന്റ​ർ​വ്യൂ​ ​കൊ​ടു​ക്കു​ന്ന​ ​സ​മ​യ​ത്ത് ​അ​വി​ടെ​ ​സ​ന്നി​ഹി​ത​രാ​യി​രു​ന്ന​ ​ര​ണ്ടു​ ​പേ​ർ​ക്ക് ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​ ​എ​ന്താ​ണ് ​ബ​ന്ധം.​ ​മു​ഖ്യ​മ​ന്ത്രി​ ​അ​വ​രെ​ ​ത​ള്ളി​പ്പ​റ​യു​ക​യാ​ണെ​ങ്കി​ൽ​ ​ബാ​ക്കി​ ​കാ​ര്യ​ങ്ങ​ൾ​ ​താ​ൻ​ ​വെ​ളി​പ്പെ​ടു​ത്താം.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​വി​ദ​ഗ്ദ്ധ​നാ​യ​ ​സു​നി​ൽ​ ​ക​ന​ഗോ​ലു​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​മ്പ് ​കെ.​പി.​സി.​സി​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​തി​നെ​ ​പ​രി​ഹ​സി​ച്ച​ ​മു​ഖ്യ​മ​ന്ത്രി​ ​പി.​ആ​ർ​ ​ഏ​ജ​ൻ​സി​യെ​ ​വ​ച്ച് ​ഇ​ന്റ​ർ​വ്യു​ ​ന​ട​ത്തി​ ​വി​വാ​ദ​ത്തി​ൽ​ ​അ​ക​പ്പെ​ടു​ന്ന​ത് ​കാ​ലം​ ​കാ​ത്തു​ ​വ​ച്ച​ ​കാ​വ്യ​നീ​തി​യാ​ണെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA