
മലപ്പുറം: കോൺഗ്രസ് സംഘപരിവാർ അജണ്ടയ്ക്ക് കീഴടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'വഖഫ് നിയമവും യു.ഡി.എഫ് കീഴടങ്ങലും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും സംഘപരിവാർ നിദ്ദേശിച്ച വന്ദേമാതരം പൂർണ്ണമായും ആലപിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് പൂർണ്ണ വന്ദേമാതരം ആലപിച്ചതും യാദൃശ്ചികമല്ല.സ്വാതന്ത്ര്യ സമരത്തിൽ ഒരു സംഭാവനയും ചെയ്യാത്തവരാണ് ആർ.എസ്.എസ്. ബ്രിട്ടീഷുകാർക്കെിരെ സമരം ചെയ്യരുതെന്നായിരുന്നു ആർ.എസ്.എസ് നിലപാട്.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ നയങ്ങൾ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നത്. പി.എം ശ്രീ പദ്ധതി വേണ്ടെന്ന് എൽ.ഡി.എഫ് നിലപാടെടുത്തിരുന്നു. എന്നാൽ കേന്ദ്രം ന്യായമായി ലഭിക്കേണ്ട ഫണ്ട് പോലും തടഞ്ഞു. പി.എം ശ്രീ അറബിക്കടലിൽ
എറിയുമെന്ന് പറഞ്ഞവർ അധികാരത്തിലെത്തിയപ്പോൾ സ്വരം മാറി. ഒരു മുസ്ലിം സ്ഥാപനത്തിൽ അമുസ്ലിങ്ങൾ വേണമെന്നത് വർഗീയ ചിന്തയാണ്. ആർ.എസ്.എസ് അജണ്ട എങ്ങനെ സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാൻ കഴിഞ്ഞു. ആർ.എസ്.എസ് അജണ്ടയോട് കീഴടങ്ങിയോയെന്ന് ലീഗ് മന്ത്രി വ്യക്തമാക്കണം. എല്ലാറ്റിലും അറിവുള്ള മന്ത്രി എന്ത് കൊണ്ട് വഖഫ് ബില്ലിലെ അമുസ്ലിം നിയമനത്തെ എതിർത്തില്ലെന്നും പിണറായി ചോദിച്ചു.
പരിപാടിയിൽ ഉമർ
ഫൈസി മുക്കവും
സർക്കാരിന്റെയും യു.ഡി.എഫിന്റെയും നിലപാടുകൾക്കെതിരെ സംഘടിപ്പിച്ച പരിപാടിയിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പങ്കെടുത്തതും ശ്രദ്ധേയമായി. സമസ്ത മുശാവറ അംഗവും വഖഫ് ബോർഡ് അംഗവും കൂടിയാണ്. എ.പി വിഭാഗം സമസ്ത നേതാവായ സി.മുഹമ്മദ് ഫൈസിയും ചടങ്ങിനെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |