
കോഴിക്കോട്: ഓണാഘോഷത്തിന് സാരിയും മുണ്ടും ധരിച്ചെത്തിയ വിദ്യാർത്ഥികളെ ഫറോക്ക് അൽ ഫാറൂഖ് റസിഡൻഷ്യൽ സീനിയർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശിപ്പിച്ചില്ല.മുണ്ടും സാരിയും പാടില്ലെന്ന് പ്രിൻസിപ്പൽ ഉത്തരവ് ഇറക്കിയത് പുലർച്ചെ 1.38ന്. മുൻവർഷങ്ങളിൽ ഇത്തരം വിലക്ക് ഉണ്ടായിരുന്നില്ല.
സഹപാഠികളുമായി പങ്കിട്ടു കഴിക്കാൻ വീടുകളിൽ നിന്ന് വിഭവങ്ങളുമായി എത്തിയ കുട്ടികൾക്ക് അടക്കം ഗേറ്റിന് പുറത്ത് നിൽക്കേണ്ടിവന്നു. പ്രതിഷേധം ശക്തമായതോടെ രാവിലെ 11.30ഓടെയാണ് ആഘോഷവേദിയിലേക്ക് പ്രവേശനം അനുവദിച്ചത്.
ദിവസങ്ങൾക്ക് മുമ്പേ ഓണാഘോഷത്തിനായി ഒരുക്കങ്ങൾ നടത്തിയ പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് സ്കൂൾ അധികൃതരുടെ അപ്രതീക്ഷിത നീക്കം തിരിച്ചടിയായത്. സാരിയും മുണ്ടും ധരിക്കാനുള്ള ഒരുക്കങ്ങളും ഡ്രസ് കോഡും നേരത്തെ തീരുമാനിച്ചിരുന്നു. ഓരോ വിദ്യാർത്ഥിയും വിഭവങ്ങൾ തയ്യാറാക്കി കൊണ്ടുവരണമെന്നും സ്കൂൾ അധികൃതർ നിർദ്ദേശിച്ചിരുന്നു. എന്നിട്ടാണ് പാതിരാത്രി കഴിഞ്ഞപ്പോൾ വിലക്ക് വന്നത്. പി.ടി.എ യോഗത്തിലും ഇത്തരമൊരു നിർദ്ദേശമുണ്ടായിരുന്നില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അധികൃതർ പ്രതികരിക്കാൻ വിസമ്മതിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |