SignIn
Kerala Kaumudi Online
Sunday, 23 August 2026 2.10 AM IST

24 ജീവനക്കാരുമായി ഒഡീഷ തീരത്ത് കപ്പൽ മുങ്ങി

READ ENGLISH VERSION
1

ന്യൂഡൽഹി: ചൈനയിലേക്ക് പോയ ചരക്കുക്കപ്പൽ ബംഗാൾ ഉൾക്കടലിൽ മുങ്ങി. ഇന്നലെ ഒഡീഷയിലെ പാരാദീപ് പോർട്ടിൽ നിന്ന് 240 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. പനാമ പതാക വഹിക്കുന്ന 'ഓഷൻ വിന്നർ' ആണ് അപകടത്തിൽപ്പെട്ടത്. 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. (20 ചൈനീസ് പൗരന്മാർ,​ 3 മ്യാൻമർ സ്വദേശികൾ,​ ഒരു ബംഗ്ലാദേശുകാരൻ)​. ഇവർക്കായി ഇന്ത്യൻ നേവിയും കോസ്റ്റ് ഗാർഡും രക്ഷാദൗത്യം തുടങ്ങി. 1,700 ടൺ ഇരുമ്പയിരുമായി വെള്ളിയാഴ്ച ഒഡീഷയിൽ നിന്ന് പുറപ്പെട്ട കപ്പലാണിത്. കപ്പൽ അപകടത്തിൽപെടാനുള്ള കാരണം വ്യക്തമല്ല. സിംഗപ്പൂർ തുറമുഖത്തേക്കും ഈ കപ്പൽ അടുപ്പിക്കാൻ നിശ്ചയിച്ചിരുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ODISHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA