കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനുമുന്നിൽ മിനി പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ജീപ്പ് മാറ്റി. കണ്ണൂർ പിണറായി പാണ്ട്യാലമുക്കിലെ 'പ്രവിക്' വീടിനുമുന്നിൽ ഇട്ടിരുന്ന ജീപ്പാണ് മാറ്റിയത്. ജീപ്പ് മാറ്റിയെങ്കിലും പൊലീസുകാരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിയിട്ടില്ല. റോഡരികിൽ മതിലിനോട് ചേർത്തായിരുന്നു "KL 01 BR 9569" എന്ന നമ്പറുള്ള ജീപ്പ് പാർക്ക് ചെയ്തിരുന്നത്. വർഷങ്ങളായി ഒരേസ്ഥലത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് പ്രവർത്തന ക്ഷമമായിരുന്നില്ല.
കഴിഞ്ഞ ദിവസം അർദ്ധരാത്രി എആർ ക്യാമ്പിലെ പൊലീസുകാർ വാഹനവുമായി എത്തി കെട്ടിവലിച്ചാണ് ജീപ്പ് കൊണ്ടുപോയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ വീട് കാണാനും വീഡിയോ ചിത്രീകരിക്കാനും ആളുകൾ എത്തിയതോടെയാണ് ജീപ്പിൽ കാവൽ ഒരുക്കിയത്. ഒരു എസ്ഐയും രണ്ട് പൊലീസുകാരും ഒരേ സമയം ഡ്യൂട്ടിക്കുണ്ടാവും.
A police jeep that had been stationed as a mini police station in front of former Kerala Chief Minister Pinarayi Vijayan’s residence in Kannur has been removed. The non-functional vehicle was towed away by police personnel around midnight, though the policemen assigned to security duty at the residence have not been withdrawn.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |