SignIn
Kerala Kaumudi Online
Saturday, 24 October 2026 2.46 AM IST

ഫാൻസ് കരുത്ത് തുണയായില്ല; പി.ജയരാജന് വീണ്ടും അവഗണന

pj

കൊ​ല്ലം: സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളിൽ ഫാൻ​സി​ന്റെ എ​ണ്ണം കൂ​ട്ട​ല​ല്ല നേ​താ​ക്ക​ളു​ടെ ജോ​ലി​യെ​ന്ന വി​മർ​ശ​നം ഇ​ക്കു​റി പ്ര​വർ​ത്ത​ന റി​പ്പോർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക വ​ന്ന​പ്പോൾ പി.ജ​യ​രാ​ജ​നുള്ള താ​ക്കീ​താ​യി​രു​ന്നു അ​തെ​ന്ന് വ്യ​ക്ത​മാ​യി. ഇ​നി​യൊ​രു അ​വ​സ​ര​മി​ല്ലാ​ത്ത​തി​നാൽ 73കാ​ര​നാ​യ ജ​യ​രാ​ജൻ ഇ​ത്ത​വ​ണ സെ​ക്ര​ട്ടേ​റി​യ​റ്റിൽ ഇ​ടം​പി​ടി​ക്കു​മെ​ന്ന് ക​രു​തി​യെങ്കിലും വീ​ണ്ടും അ​വ​ഗ​ണിച്ചു.

ക​ണ്ണൂ​രിൽ നി​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി എം.വി.ജ​യ​രാ​ജൻ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി​യ​തോ​ടെ പി.ജ​യ​രാ​ജ​ന്റെ സാ​ദ്ധ്യ​ത അ​ട​ഞ്ഞു. പി​ണ​റാ​യി വി​ജ​യൻ, കോ​ടി​യേ​രി ബാ​ല​കൃ​ഷ്​ണൻ, ഇ.പി.ജ​യ​രാ​ജൻ, എം.വി.ഗോ​വി​ന്ദൻ, എം.വി.ജ​യ​രാ​ജൻ എ​ന്നി​വ​രെ​ല്ലാം ക​ണ്ണൂർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പി​ന്നീ​ട് സംസ്ഥാന സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് എ​ത്തി​യ​വ​രാ​ണ്. പി.ജ​യ​രാ​ജൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ​യാ​ണ് പാർ​ട്ടി അ​ദ്ദേ​ഹ​ത്തെ 2019 ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിൽ വ​ട​ക​ര​യിൽ സ്ഥാ​നാർത്ഥി​യാ​ക്കി​യ​ത്. ആ ഘ​ട്ട​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം.വി.ജ​യ​രാ​ജൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ​ത്.
ക​ണ്ണൂ​രിൽ പു​തി​യ

ജി​ല്ലാ സെ​ക്ര​ട്ട​റി
നി​ല​വി​ലെ ജി​ല്ലാ സെ​ക്ര​ട്ട​റി എം.വി.ജ​യ​രാ​ജ​നെ സെ​ക്ര​ട്ടേ​റി​യ​റ്റിൽ ഉൾ​പ്പെ​ടു​ത്തി​യ​തോ​ടെ ക​ണ്ണൂ​രിൽ പു​തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ തി​ര​ഞ്ഞെ​ടു​ക്കും. മുൻ എം.എൽ.എ ടി.വി.രാ​ജേ​ഷ്, മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​കെ.കെ.രാ​ഗേ​ഷ് എ​ന്നീ പേ​രു​ക​ളാ​ണ് ചർ​ച്ച​യിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA