
* മൂന്ന് വിഷയത്തിന് അനുമതി വേണം
കൊച്ചി: കൊവിഡുകാലത്ത് പ്ലസ്ടു ഇംപ്രൂവ്മെന്റ് പരീക്ഷ പരിമിതപ്പെടുത്തിയത് പിൻവലിക്കാൻ തയ്യാറാകാതെ ഹയർ സെക്കൻഡറി വകുപ്പിന്റെ കടുംപിടിത്തം.മൂന്ന് വിഷയങ്ങൾ ഇംപ്രൂവ് ചെയ്യാമെന്ന വ്യവസ്ഥ കൊവിഡ് കാലത്ത് ഒന്നാക്കി കുറച്ചു. ഇത് സംസ്ഥാന സിലബസിലെ സാധാരണക്കാരായ കുട്ടികളുടെ തുടർപഠനത്തെ സാരമായി ബാധിക്കുന്നു.മൂന്ന് വിഷയങ്ങൾക്കുളള ഇംപ്രൂവ്മെന്റ് വ്യവസ്ഥ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് രക്ഷിതാക്കൾ പരാതി നൽകി.
ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒരു വിഷയത്തിന് 500 രൂപയാണ് ഫീസ്.സർട്ടിഫിക്കറ്റിനായി 40 രൂപയും ഈടാക്കും.ചോദ്യപ്പേപ്പർ,പരീക്ഷാസെന്റർ,ഇൻവിജിലേറ്റർ ഫീ,മൂല്യനിർണയം എന്നിവയുൾപ്പെടെ 150 രൂപ മാത്രമാണ് വകുപ്പിന് ചെലവ്.ഒന്നിൽ കൂടുതൽ വിഷയത്തിൽ പരീക്ഷ നടത്തിയാലും ചെലവേറില്ലെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.ഈ വർഷത്തെ ഇംപ്രൂവ്മെന്റ് പരീക്ഷ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂൺ ഒന്നുവരെയാണ്.
*സംസ്ഥാന സിലബസുകാർ പ്രതിസന്ധിയിൽ
ഹയർ സെക്കൻഡറിയിൽ എൻ.സി.ഇ.ആർ.ടി സിലബസാണ്.ഒന്നാംക്ലാസ് മുതൽ എൻ.സി.ഇ.ആർ.ടി പഠിക്കുന്ന സി.ബി.എസ്.ഇ കുട്ടികളുമായാണ് സംസ്ഥാന സിലബസുകാർ മത്സരിക്കേണ്ടത്.സ്വാഭാവികമായി മാർക്കും കുറയും.ദേശീയതല പ്രവേശന പരീക്ഷകൾക്കും മുൻനിര സർവകലാശാലകളിലെ അഡ്മിഷനും ഉയർന്ന പ്ലസ്ടു മാർക്ക് അത്യാവശ്യമാണ്.പഴയതുപോലെ മൂന്നുപരീക്ഷ എഴുതാൻ അവസരം ലഭിച്ചാൽ മാർക്ക് കുറഞ്ഞ കുട്ടികൾക്ക് അത് മെച്ചപ്പെടുത്താനാകും.
വിദ്യാർത്ഥികൾ സ്വന്തം ചെലവിലാണ് പരീക്ഷ എഴുതുന്നത്.സ്വന്തം മെറിറ്റ് ഉയർത്താനുള്ള അവകാശത്തെ നിഷേധിക്കുന്നത് അനീതിയാണ്
ഹരികൃഷ്ണൻ ഇ.കെ.
വിദ്യാർത്ഥി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |