SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.21 AM IST

പൊതുവിപണി പരിശാധന കർശനമാക്കും

anoop-jacob

തിരുവനന്തപുരം:ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി അനൂപ്‌ ജേക്കബ് അറിയിച്ചു.കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാൻ മാർക്കറ്റുകൾ,എൽ.പി.ജി ഗോഡൗണുകൾ തുടങ്ങിയവിടങ്ങൾ പരിശോധിക്കാൻ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും.ക്രമക്കേടു കണ്ടാൽ കർശന നടപടി സ്വീകരിക്കും. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ സപ്ലൈ ഓഫീസർമാർ കൺവീനറായ സ്‌ക്വാഡ് അടുത്തമാസം ഒന്നു മുതൽ നിരീക്ഷണം തുടങ്ങാനും ഓണക്കാലത്ത് ആവശ്യമുള്ള ഭക്ഷ്യധാന്യ വിതരണം സമയബന്ധിതമായി പൂർത്തിയാക്കാനും നിർദ്ദേശം നൽകി.30 ഉന്നതികളിലേയ്ക്ക് സൗജന്യ റേഷൻ എത്തിക്കാനുള്ള ടെൻ‌ഡർ നടപടികൾ അടുത്തമാസം 15 നകം നടപടികൾ പൂർത്തിയാക്കും.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്തമാസം ഏഴിന് കാസർകോട് നടത്തും.പരസഹായമില്ലാത്തവർക്ക് സൗജന്യറേഷൻ എത്തിക്കാൻ ഓട്ടോറിക്ഷ തൊളിലാളികളെ സാമ്പത്തിക സഹായം നൽകി നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANOOP JACOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA